Luke 10:34 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാള്‍ അടുത്തുചെന്ന് എണ്ണയും വീഞ്ഞും പകര്‍ന്ന് അയാളുടെ മുറിവുകള്‍ വച്ചുകെട്ടിയശേഷം അയാളെ തന്‍റെ വാഹന മൃഗത്തിന്‍റെ പുറത്തുകയറ്റി സത്രത്തിലേക്കു കൊണ്ടുപോയി ശ്രദ്ധാപൂര്‍വം പരിചരിച്ചു.
Malayalam (ERV) WBTC Bible
അയാള്‍ യാത്രക്കാരന്‍റെ മുറിവുകളില്‍ ഒലീവെണ്ണയും വീഞ്ഞും പുരട്ടി. മുറിവുകള്‍ തുണിവച്ച് കെട്ടി. അനന്തരം ശമര്യാക്കാരന്‍ തന്‍റെ കഴുതപ്പുറത്തിരുത്തി അയാളെ ഒരു സത്രത്തിലെത്തിച്ചു. അവിടെയിരുന്ന് അയാളെ ശുശ്രൂഷിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എണ്ണയും വീഞ്ഞും പകർന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു.
Malayalam 1992 MBSI
പിറ്റെന്നാള്‍ അവന്‍ പുറപ്പെടുമ്പോള്‍ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തുഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാല്‍ ഞാന്‍ മടങ്ങിവരുമ്പോള്‍ തന്നു കൊള്ളാം എന്നു അവനോടു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എണ്ണയും വീഞ്ഞും പകർന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിൽ കൊണ്ടുപോയി രക്ഷിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എണ്ണയും വീഞ്ഞും പകര്‍ന്ന് അവന്‍റെ മുറിവുകളെ കെട്ടി; അവനെ തന്‍റെ വാഹനത്തില്‍ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു.
Malayalam Bible POC-ML 2013
അടുത്തുചെന്ന്‌ എണ്ണയും വീഞ്ഞുമൊഴിച്ച്‌, അവന്‍െറ മുറിവുകള്‍ വച്ചു കെട്ടി, തന്‍െറ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം ആ മുറിവേറ്റവന്റെ അടുത്തേക്കുചെന്നു, എണ്ണയും വീഞ്ഞും ഒഴിച്ചു മുറിവുകൾ വെച്ചുകെട്ടി. തുടർന്ന് അയാളെ തന്റെ മൃഗത്തിന്റെ പുറത്തു കയറ്റി ഒരു സത്രത്തിൽ കൊണ്ടുചെന്ന് അയാൾക്ക് ആവശ്യമായ ശുശ്രൂഷചെയ്തു.