Luke 10:7 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ തരുന്ന ഭക്ഷണപാനീയങ്ങള്‍ സ്വീകരിച്ച് അതേ ഭവനത്തില്‍ത്തന്നെ പാര്‍ക്കുക. എന്തെന്നാല്‍ വേലക്കാരന്‍ തന്‍റെ കൂലിക്ക് അര്‍ഹനത്രേ. വീടുകള്‍തോറും മാറി മാറി താമസിക്കുവാന്‍ തുനിയരുത്.
Malayalam (ERV) WBTC Bible
സമാധാനമുള്ള വീട്ടില്‍ തങ്ങുക. അവര്‍ തരുന്നതെന്തും തിന്നുകയും കുടിയ്ക്കുകയും ചെയ്യുക. വേലക്കാരന്‍ തന്‍റെ കൂലിക്കര്‍ഹനാണല്ലോ. നിങ്ങള്‍ ആ വീട് വിട്ട് മറ്റൊരു വീട്ടിലേക്കു മാറരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ തരുന്നതു തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടിൽ തന്നേ പാർപ്പിൻ; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യനല്ലോ; വീട്ടിൽനിന്നു വീട്ടിലേക്കു മാറിപ്പോകരുതു.
Malayalam 1992 MBSI
അവര്‍ തരുന്നതു തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടില്‍ തന്നേ പാര്‍പ്പിന്‍; വേലക്കാരന്‍ തന്റെ കൂലിക്കു യോഗ്യനല്ലോ; വീട്ടില്‍നിന്നു വീട്ടിലേക്കു മാറിപ്പോകരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ തരുന്നത് തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടിൽ തന്നേ താമസിക്കുക; വേലക്കാരൻ തന്റെ കൂലിക്ക് യോഗ്യനാണല്ലോ; ഒരു വീട്ടിൽനിന്ന് മറ്റൊരു വീട്ടിലേക്ക് മാറിപ്പോകരുതു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ തരുന്നതു തിന്നും കുടിച്ചുംകൊണ്ട് ആ വീട്ടില്‍തന്നെ പാര്‍പ്പിന്‍; വേലക്കാരന്‍ തന്റെ കൂലിക്കു യോഗ്യനല്ലോ; വീട്ടില്‍നിന്നു വീട്ടിലേക്കു മാറിപ്പോകരുത്.
Malayalam Bible POC-ML 2013
അവരോടൊപ്പം ഭക്‌ഷിക്കുകയും പാനംചെയ്യുകയുംചെയ്‌തുകൊണ്ട് ആ വീട്ടില്‍ തന്നെ വസിക്കുവിന്‍. വേലക്കാരന്‍ തന്‍െറ കൂലിക്ക് അര്‍ഹനാണല്ലോ. നിങ്ങള്‍ വീടുതോ റും ചുറ്റിനടക്കരുത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വീടുകൾതോറും മാറിമാറി താമസിക്കാതെ, അവർ നിങ്ങൾക്കു തരുന്നതു ഭക്ഷിക്കുകയും പാനംചെയ്യുകയുംചെയ്ത് ഒരുഭവനത്തിൽത്തന്നെ താമസിക്കുക; ജോലിക്കാരൻ തന്റെ കൂലിക്ക് അർഹനല്ലോ.