Luke 10:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏതെങ്കിലും പട്ടണത്തിലെ ജനങ്ങള്‍ നിങ്ങളെ സ്വീകരിച്ചാല്‍ അവര്‍ വിളമ്പിത്തരുന്നത് എന്തായാലും അതു ഭക്ഷിക്കുക.
Malayalam (ERV) WBTC Bible
നിങ്ങളൊരു നഗരത്തിലേക്ക് ചെല്ലുന്പോള്‍ അവര്‍ നിങ്ങളെ സ്വീകരിച്ചാല്‍ അവര്‍ നിങ്ങളുടെ മുന്പില്‍ വച്ചു തരുന്ന ഭക്ഷണം കഴിക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വെക്കുന്നതു ഭക്ഷിപ്പിൻ.
Malayalam 1992 MBSI
ഏതു പട്ടണത്തിലെങ്കിലും ചെന്നാല്‍ അവര്‍ നിങ്ങളെ കൈക്കൊള്ളുന്നു എങ്കില്‍ നിങ്ങളുടെ മുമ്പില്‍ വെക്കുന്നതു ഭക്ഷിപ്പിന്‍. അതിലെ രോഗികളെ സൌഖ്യമാക്കി, ദൈവരാജ്യം നിങ്ങള്‍ക്കു സമീപിച്ചുവന്നിരിക്കുന്നു എന്നു അവരോടു പറവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏത് പട്ടണത്തിൽ ചെന്നാലും അവർ നിങ്ങളെ സ്വീകരിക്കുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വെയ്ക്കുന്നത് ഭക്ഷിക്കുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏതു പട്ടണത്തിലെങ്കിലും ചെന്നാല്‍ അവര്‍ നിങ്ങളെ കൈക്കൊള്ളുന്നു എങ്കില്‍ നിങ്ങളുടെ മുമ്പില്‍ വയ്ക്കുന്നതു ഭക്ഷിപ്പിന്‍.
Malayalam Bible POC-ML 2013
ഏതെങ്കിലും നഗരത്തില്‍ നിങ്ങള്‍ പ്രവേശിക്കുകയും അവര്‍ നിങ്ങളെ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു വിളമ്പുന്നതു ഭക്‌ഷിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഒരു പട്ടണത്തിൽ ചെല്ലുമ്പോൾ അവിടെയുള്ളവർ നിങ്ങളെ സ്വാഗതംചെയ്ത്, അവർ നിങ്ങൾക്ക് എന്തു വിളമ്പിത്തന്നാലും അതു ഭക്ഷിക്കുക.