Luke 11:22 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ തന്നെക്കാള്‍ ശക്തനായ ഒരാള്‍ വന്ന് അയാളെ ആക്രമിച്ചു കീഴടക്കുമ്പോള്‍ അയാള്‍ അവലംബമായി കരുതിയിരുന്ന ആയുധങ്ങള്‍ ആ മനുഷ്യന്‍ പിടിച്ചെടുക്കുകയും വസ്തുവകകളെല്ലാം അയാള്‍ കൊള്ളചെയ്തു പങ്കിടുകയും ചെയ്യും.
Malayalam (ERV) WBTC Bible
പക്ഷേ അവനെക്കാള്‍ ശക്തനായവന്‍ അയാളെ കീഴടക്കുമെന്നിരിക്കട്ടെ, അയാള്‍ മറ്റെയാള്‍ വിശ്വാസമര്‍പ്പിച്ചിരുന്ന എല്ലാ ആയുധങ്ങളും പിടിച്ചെടുക്കും. പിന്നെ ശക്തന്‍ മറ്റെയാളുടെ വീട്ടിലെ സാധനങ്ങള്‍ ആവശ്യം പോലെ എടുക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനിലും ബലവാനായവൻ വന്നു അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന സർവ്വായുധവർഗ്ഗം പിടിച്ചുപറിച്ചു അവന്റെ കൊള്ള പകുതി ചെയ്യുന്നു.
Malayalam 1992 MBSI
അവനിലും ബലവാനായവന്‍ വന്നു അവനെ ജയിച്ചു എങ്കിലോ അവന്‍ ആശ്രയിച്ചിരുന്ന സര്‍വ്വായുധവര്‍ഗ്ഗം പിടിച്ചുപറിച്ചു അവന്റെ കൊള്ള പകുതി ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവനിലും ബലവാനായവൻ വന്നു അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന രക്ഷാകവചം പിടിച്ചുപറിച്ചു അവന്റെ കൊള്ള മുഴുവനും എടുക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനിലും ബലവാനായവന്‍ വന്ന് അവനെ ജയിച്ചു എങ്കിലോ അവന്‍ ആശ്രയിച്ചിരുന്ന സര്‍വായുധവര്‍ഗം പിടിച്ചുപറിച്ച് അവന്‍റെ കൊള്ള പകുതി ചെയ്യുന്നു.
Malayalam Bible POC-ML 2013
എന്നാല്‍, കൂടുതല്‍ ശക്‌തനായ ഒരുവന്‍ അവനെ ആക്രമിച്ചു കീഴ്‌പ്പെടുത്തിയാല്‍ അവന്‍ ആശ്രയിച്ചിരുന്ന ആയുധങ്ങള്‍ മറ്റവന്‍ അപഹരിക്കുകയും കൊള്ളമുതല്‍ ഭാഗിച്ചെടുക്കുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, അയാളിലും ശക്തനായ ഒരാൾ വന്ന് ആ ബലിഷ്ഠനായവനെ ആക്രമിച്ചു കീഴടക്കുമ്പോൾ, ആ മനുഷ്യൻ ആശ്രയിച്ചിരുന്ന ആയുധങ്ങൾ അപഹരിക്കുകയും കൊള്ളമുതൽ വീതിച്ചെടുക്കുകയുംചെയ്യുന്നു.