Luke 11:33 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“വിളക്കു കത്തിച്ച് ആരും നിലവറയിലോ പറയുടെ കീഴിലോ വയ്‍ക്കാറില്ല. അകത്തു വരുന്നവര്‍ക്കു വെളിച്ചം കാണേണ്ടതിന് അതു വിളക്കുതണ്ടിന്മേലത്രേ വയ്‍ക്കുന്നത്.
Malayalam (ERV) WBTC Bible
“ആരും വിളക്കു കൊളുത്തി പറയ്ക്കടിയില്‍ വെയ്ക്കുകയോ ഒളിച്ചു വെയ്ക്കുകയോ ചെയ്യുന്നില്ല. മറിച്ച് അകത്തു കടന്നുവരുന്നവര്‍ക്കു വ്യക്തമായി കാണാനായി അതു മേശയില്‍ വയ്ക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിളക്കു കൊളുത്തീട്ടു ആരും നിലവറയിലോ പറയിൻ കീഴിലോ വെക്കാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേൽ അത്രേ വെക്കുന്നതു.
Malayalam 1992 MBSI
വിളകൂ കൊളുത്തീട്ടു ആരും നിലവറയിലോ പറയിന്‍ കീഴിലോ വെക്കാതെ അകത്തു വരുന്നവര്‍ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേല്‍ അത്രേ വെക്കുന്നതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിളക്കു കൊളുത്തീട്ട് ആരും നിലവറയിലോ പറയിൻ കീഴിലോ വെയ്ക്കാറില്ല. അകത്ത് വരുന്നവർക്ക് വെളിച്ചം കാണേണ്ടതിന് വിളക്കുകാലിന്മേൽ അത്രേ വെയ്ക്കുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിളക്കു കൊളുത്തീട്ട് ആരും നിലവറയിലോ പറയിന്‍കീഴിലോ വയ്ക്കാതെ അകത്തു വരുന്നവര്‍ വെളിച്ചം കാണേണ്ടതിന് തണ്ടിന്മേല്‍ അത്രേ വയ്ക്കുന്നത്.
Malayalam Bible POC-ML 2013
വിളക്കുകൊളുത്തി ആരും നിലവറയിലോ പറയുടെ കീഴിലോ വയ്‌ക്കാറില്ല. മറിച്ച്, അകത്തു പ്രവേശിക്കുന്നവര്‍ക്കു വെളിച്ചം കാണാന്‍ പീഠത്തിന്‍മേലാണു വയ്‌ക്കുന്നത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ആരും വിളക്കു കൊളുത്തി നിലവറയിലോ പറയുടെ കീഴിലോ വെക്കുന്നില്ല; പിന്നെയോ, വീടിനുള്ളിൽ പ്രവേശിക്കുന്നവർക്കു പ്രകാശം കാണേണ്ടതിനു വിളക്കുകാലിന്മേലാണ് വെക്കുക.