Luke 11:44 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ക്ക് ഹാ കഷ്ടം! എവിടെയെന്നു തിരിച്ചറിയാന്‍ കഴിയാത്ത ശവക്കുഴിപോലെയത്രേ നിങ്ങള്‍. മനുഷ്യര്‍ അറിയാതെ അതിന്മീതെ നടക്കുന്നുവല്ലോ.”
Malayalam (ERV) WBTC Bible
നിങ്ങള്‍ക്കു ദുരിതം, എന്തെന്നാല്‍ മറവിലുള്ള കുഴിമാടങ്ങള്‍ പോലെയാണു നിങ്ങള്‍. മനുഷ്യര്‍ അറിയാതെ അതിനു മുകളില്‍കൂടി നടക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ കാണ്മാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യർ അറിയുന്നില്ല.
Malayalam 1992 MBSI
നിങ്ങള്‍ കാണ്മാന് കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യര്‍ അറിയുന്നില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ വേർതിരിച്ചറിയാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവ ഇന്നവയെന്നറിയാതെ മീതെ നടക്കുന്നവരെപ്പോലെയാകുന്നു നിങ്ങൾ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങള്‍ കാണ്മാന് കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യര്‍ അറിയുന്നില്ല.
Malayalam Bible POC-ML 2013
നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, കാണപ്പെടാത്ത കുഴിമാടങ്ങള്‍പോലെയാണു നിങ്ങള്‍. അതിന്‍െറ മീതേ നടക്കുന്നവന്‍ അത് അറിയുന്നുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നിങ്ങൾക്കു ഹാ കഷ്ടം! മറഞ്ഞുകിടക്കുന്ന ശവക്കല്ലറകൾപോലെയാണ് നിങ്ങൾ; എന്നാൽ, അവയ്ക്കുള്ളിലെ ജീർണത ഗ്രഹിക്കാതെ മനുഷ്യർ അവയുടെമീതേ നടക്കുന്നു.”