Luke 11:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘സ്നേഹിതാ, എന്‍റെ ഒരു സുഹൃത്ത് യാത്രാമധ്യേ എന്‍റെ വീട്ടില്‍ വന്നിരിക്കുന്നു; അയാള്‍ക്കു കൊടുക്കുവാന്‍ എന്‍റെ പക്കല്‍ ഒന്നുമില്ല; മൂന്ന് അപ്പം വായ്പ തരണേ’ എന്നു പറയുന്നു എന്നിരിക്കട്ടെ.
Malayalam (ERV) WBTC Bible
[*]
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ ഒരു സ്നേഹിതൻ വഴിയാത്രയിൽ എന്റെ അടുക്കൽ വന്നു; അവന്നു വിളമ്പിക്കൊടുപ്പാൻ എന്റെ പക്കൽ ഏതും ഇല്ല എന്നു അവനോടു പറഞ്ഞാൽ:
Malayalam 1992 MBSI
എന്റെ ഒരു സ്നേഹിതന്‍ വഴിയാത്രയില്‍ എന്റെ അടുക്കല്‍ വന്നു; അവന്നു വിളമ്പിക്കൊടുപ്പാന്‍ എന്റെ പക്കല്‍ ഏതും ഇല്ല എന്നു അവനോടു പറഞ്ഞാല്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ ഒരു സ്നേഹിതൻ തന്റെ യാത്രാമദ്ധ്യേ എന്റെ അടുക്കൽ വന്നു; അവന് കൊടുക്കുവാൻ എന്റെ പക്കൽ ഒന്നും ഇല്ല എന്നു അവനോട് പറഞ്ഞു എന്ന് വിചാരിക്കുക:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എനിക്കു മൂന്നപ്പം വായ്പ തരേണം; എന്‍റെ ഒരു സ്നേഹിതന്‍ വഴിയാത്രയില്‍ എന്‍റെ അടുക്കല്‍ വന്നു; അവനു വിളമ്പിക്കൊടുപ്പാന്‍ എന്‍റെ പക്കല്‍ ഏതും ഇല്ല എന്ന് അവനോടു പറഞ്ഞാല്‍:
Malayalam Bible POC-ML 2013
ഒരു സ്‌നേഹിതന്‍യാത്രാ മധ്യേ എന്‍െറ അടുക്കല്‍ വന്നിരിക്കുന്നു. അവനു കൊടുക്കാന്‍ എനിക്കൊന്നുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ ഒരു സുഹൃത്ത് വഴിയാത്രയിൽ എന്റെ അടുക്കൽ വന്നിരിക്കുന്നു; അവനു വിളമ്പിക്കൊടുക്കാൻ എന്റെ കൈയിൽ ഒന്നുമില്ല’ എന്നു പറഞ്ഞു.