Luke 12:18 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാള്‍ ആത്മഗതം ചെയ്തു: ‘ഒരു കാര്യം ഞാന്‍ ചെയ്യും: എന്‍റെ അറപ്പുരകള്‍ പൊളിച്ചു വലുതാക്കിപ്പണിയും; അവിടെ എന്‍റെ മുഴുവന്‍ ധാന്യങ്ങളും മറ്റുവിഭവങ്ങളും സംഭരിക്കും.
Malayalam (ERV) WBTC Bible
ഞാനെന്തു ചെയ്യണമെന്നെനിക്കറിയാം. പത്തായം പൊളിച്ച് വലിയ പത്താ യങ്ങള്‍ നിര്‍മ്മിക്കണം. ഗോതന്പും മറ്റു നല്ല സാധനങ്ങളും അതില്‍ നിറയ്ക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവൻ പറഞ്ഞതു: ഞാൻ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ചു അധികം വലിയവ പണിതു എന്റെ വിളവും വസ്തുവകയും എല്ലാം അതിൽ കൂട്ടിവെക്കും.
Malayalam 1992 MBSI
പിന്നെ അവന്‍ പറഞ്ഞതുഞാന്‍ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ചു അധികം വലിയവ പണിതു എന്റെ വിളവും വസ്തുവകയും എല്ലാം അതില്‍ കൂട്ടിവേക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവൻ പറഞ്ഞത്: ഞാൻ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ച് അധികം വലിയവ പണിതു എന്റെ വിളവും വസ്തുവകയും എല്ലാം അതിൽ കൂട്ടിവയ്ക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്‍ പറഞ്ഞത്: ഞാന്‍ ഇതു ചെയ്യും; എന്‍റെ കളപ്പുരകളെ പൊളിച്ച് അധികം വലിയവ പണിത് എന്‍റെ വിളവും വസ്തുവകയും എല്ലാം അതില്‍ കൂട്ടിവയ്ക്കും.
Malayalam Bible POC-ML 2013
അവന്‍ പറഞ്ഞു: ഞാന്‍ ഇങ്ങനെ ചെയ്യും, എന്‍െറ അ റപ്പുരകള്‍ പൊളിച്ച്‌, കൂടുതല്‍ വലിയവ പണിയും; അതില്‍ എന്‍െറ ധാന്യവും വിഭവങ്ങളും സംഭരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഞാൻ ഇതാണ് ചെയ്യാൻപോകുന്നത്, ‘ഞാൻ എന്റെ ഭണ്ഡാരപ്പുരകൾ പൊളിച്ച് അവയിലും വലിയവ പണിയിക്കും; അവിടെ ഞാൻ എന്റെ ധാന്യവും മറ്റു വിളവുകളുമെല്ലാം സംഭരിച്ചുവെക്കും’ എന്ന് അയാൾ പറഞ്ഞു.