Luke 12:22 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു ശിഷ്യന്മാരോട് അരുള്‍ചെയ്തു: “അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കുമെന്നോര്‍ത്ത് നിന്‍റെ ജീവനെക്കുറിച്ചോ, എന്തു ധരിക്കുമെന്നോര്‍ത്ത് ശരീരത്തെക്കുറിച്ചോ ആകുലചിത്തരാകരുത്.
Malayalam (ERV) WBTC Bible
യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞു, “അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളുടെ ഭക്ഷണത്തെച്ചൊല്ലി വിഷമിക്കാതിരിക്കുക. നിങ്ങളുടെ ശരീരത്തിനു വേണ്ട വസ്ത്രത്തെയോര്‍ത്തും വിഷമിക്കരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതു: ആകയാൽ എന്തു തിന്നും എന്നു ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Malayalam 1992 MBSI
അവന്‍ തന്റെ ശിഷ്യന്മാരോടു പറഞ്ഞതുആകയാല്‍ എന്തു തിന്നും എന്നു ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: അതുകൊണ്ട് എന്ത് തിന്നും എന്നു ജീവനെ പറ്റിയും എന്ത് ഉടുക്കും എന്നു ശരീരത്തെ പറ്റിയും ഓർത്ത് വെറുതെ വിഷമിക്കണ്ട എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ തന്റെ ശിഷ്യന്മാരോടു പറഞ്ഞത്: ആകയാല്‍ എന്തു തിന്നും എന്നു ജീവനായിക്കൊണ്ടും എന്ത് ഉടുക്കും എന്നു ശരീരത്തിനായിക്കൊണ്ടും വിചാരപ്പെടരുത് എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
Malayalam Bible POC-ML 2013
വീണ്ടും അവന്‍ ശിഷ്യരോട് അരുളിച്ചെയ്‌തു: അതിനാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, എന്തു ഭക്‌ഷിക്കും എന്നു ജീവനെപ്പറ്റിയോ എന്തു ധരിക്കും എന്നു ശരീരത്തെപ്പറ്റിയോ നിങ്ങള്‍ ആകുലരാകേണ്ടാ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ സംഭാഷണത്തിനുശേഷം യേശു ശിഷ്യന്മാരോടു തുടർന്നു പറഞ്ഞത്: “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്.