Luke 12:3 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇരുട്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എന്തുതന്നെയായാലും അവ വെളിച്ചത്തു കേള്‍ക്കും. സ്വകാര്യമുറികളിലിരുന്നു മന്ത്രിച്ചത് പുരമുകളില്‍ ഉച്ചത്തില്‍ ഘോഷിക്കപ്പെടും.
Malayalam (ERV) WBTC Bible
ഇരുട്ടത്തു നിങ്ങള്‍ പറഞ്ഞവയെല്ലാം വെളിച്ചത്തു കേള്‍ക്കും. രഹസ്യമുറിയിലിരുന്നു നിങ്ങള്‍ മന്ത്രിച്ചതെല്ലാം പുരപ്പുറത്തു നിന്ന് വിളിച്ചു പറയപ്പെടും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ നിങ്ങൾ ഇരുട്ടത്തു പറഞ്ഞതു എല്ലാം വെളിച്ചത്തു കേൾക്കും; അറകളിൽ വെച്ചു ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽ ഘോഷിക്കും.
Malayalam 1992 MBSI
ആകയാല്‍ നിങ്ങള്‍ ഇരുട്ടത്തു പറഞ്ഞതു എല്ലാം വെളിച്ചത്തു കേള്‍ക്കും; അറകളില്‍ വെച്ചു ചെവിയില്‍ മന്ത്രിച്ചതു പുരമുകളില്‍ ഘോഷിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ നിങ്ങൾ ഇരുട്ടത്ത് പറഞ്ഞത് എല്ലാം വെളിച്ചത്തു കേൾക്കും; മുറികളിൽ വെച്ച് രഹസ്യമായി പറഞ്ഞത് പുരമുകളിൽ ഘോഷിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാല്‍ നിങ്ങള്‍ ഇരുട്ടത്തു പറഞ്ഞത് എല്ലാം വെളിച്ചത്തു കേള്‍ക്കും; അറകളില്‍ വച്ചു ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍ ഘോഷിക്കും.
Malayalam Bible POC-ML 2013
അതുകൊണ്ട്‌, നിങ്ങള്‍ ഇരുട്ടത്തു സംസാരിച്ചത്‌ വെളിച്ചത്തു കേള്‍ക്കപ്പെടും. വീട്ടില്‍ സ്വകാര്യമുറികളില്‍ വച്ചു ചെവിയില്‍ പറഞ്ഞത്‌ പുരമുകളില്‍നിന്നു പ്രഘോഷിക്കപ്പെടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ ഇരുളിൽ പറഞ്ഞതു പകലിൽ കേൾക്കും; ഉള്ളറകളിൽ കതകുകൾ അടച്ചിട്ട് ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽനിന്ന് ഘോഷിക്കും.