Luke 12:45 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ യജമാനന്‍ വരാന്‍ വൈകുമെന്നു സ്വയം പറഞ്ഞുകൊണ്ട് ആ ഭൃത്യന്‍ വേലക്കാരായ സ്‍ത്രീകളെയും പുരുഷന്മാരെയും പ്രഹരിക്കുകയും തിന്നും കുടിച്ചും മദ്യപിച്ചും ഉന്മത്തനായാല്‍
Malayalam (ERV) WBTC Bible
എന്നാല്‍ യജമാനന്‍ ഉടനെയെങ്ങും വരില്ല എന്നതുകൊണ്ട് അവന്‍ ദുഷിച്ചു പെരുമാറാന്‍ തുടങ്ങിയാലെന്തു സംഭവിക്കും? അവന്‍ മറ്റു ദാസരെ ആണ്‍പെണ്‍ ഭേദമില്ലാതെ പ്രഹരിക്കുകയും തിന്നുകയും കുടിച്ചു മത്തനാകുകയും ചെയ്താലോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ദാസൻ: യജമാനൻ താമസിച്ചേ വരികയുള്ളു എന്നു ഹൃദയത്തിൽ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നു കുടിച്ചു മദിപ്പാനും തുടങ്ങിയാൽ,
Malayalam 1992 MBSI
അവന്‍ നോക്കിയിരിക്കാത്ത നാളിലും അറിയാത്ത നാഴികയിലും ആ ദാസന്റെ യജമാനന്‍ വന്നു അവനെ ദണ്ഡിപ്പിക്കയും അവന്നു അവിശ്വാസികളോടുകൂടെ പങ്കു കല്പിക്കയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ദാസൻ: യജമാനൻ താമസിച്ചേ വരികയുള്ളു എന്നു ഹൃദയത്തിൽ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നു കുടിച്ച് അഹങ്കരിക്കുവാനും തുടങ്ങിയാൽ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ ദാസന്‍: യജമാനന്‍ താമസിച്ചേ വരികയുള്ളൂ എന്നു ഹൃദയത്തില്‍ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നു കുടിച്ചു മദിപ്പാനുംതുടങ്ങിയാല്‍,
Malayalam Bible POC-ML 2013
എന്നാല്‍, ആ ഭൃത്യന്‍ തന്‍െറ യജമാനന്‍ വരാന്‍ വൈകും എന്ന്‌ ഉള്ളില്‍ കരുതി, യജമാനന്‍െറ ദാസന്‍മാരെയും ദാസിമാരെയും അടിക്കാനും തിന്നുകുടിച്ച്‌ ഉന്‍മത്തനാകാനും തുടങ്ങിയാല്‍,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ‘യജമാനൻ ഉടനെയൊന്നും വരികയില്ല’ എന്നു ചിന്തിക്കുന്നവനാണ് ആ ഭൃത്യനെങ്കിൽ, അയാൾ ഇതര ദാസീദാസന്മാരെ മർദിക്കാനും മദ്യപരോടൊത്ത് തിന്നാനും കുടിക്കാനും തുടങ്ങും.