Luke 12:53 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പന്‍ മകനും, മകന്‍ അപ്പനും, അമ്മ മകള്‍ക്കും, മകള്‍ അമ്മയ്‍ക്കും, അമ്മായിയമ്മ മരുമകള്‍ക്കും, മരുമകള്‍ അമ്മായിയമ്മയ്‍ക്കും എതിരെ ഭിന്നിക്കും.”
Malayalam (ERV) WBTC Bible
അപ്പന്‍ മകനെതിരായും മകന്‍ അപ്പനെതിരായും വിഭജിക്കപ്പെടും. അമ്മ മകള്‍ക്കെതിരായും മകള്‍ അമ്മയ്ക്കെതിരായും വിഭജിക്കപ്പെടും. അമ്മായിയമ്മ മരുമകള്‍ക്കെതിരായും മരുമകള്‍ അമ്മായിയമ്മയ്ക്കെതിരായും വിഭജിക്കപ്പെടും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പൻ മകനോടും മകൻ അപ്പനോടും അമ്മ മകളോടും മകൾ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകൾ അമ്മാവിയമ്മയോടും ഛിദ്രിച്ചിരിക്കും.
Malayalam 1992 MBSI
പിന്നെ അവന്‍ പുരുഷാരത്തോടു പറഞ്ഞതുപടിഞ്ഞാറുനിന്നു മേഘം പൊങ്ങുന്നതു കാണുമ്പോള്‍ പെരുമഴ വരുന്നു എന്നു നിങ്ങള്‍ ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കയും ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പൻ മകനോടും മകൻ അപ്പനോടും അമ്മ മകളോടും മകൾ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകൾ അമ്മാവിയമ്മയോടും ഭിന്നിച്ചിരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പന്‍ മകനോടും മകന്‍ അപ്പനോടും അമ്മ മകളോടും മകള്‍ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകള്‍ അമ്മാവിയമ്മയോടും ഛിദ്രിച്ചിരിക്കും.
Malayalam Bible POC-ML 2013
പിതാവു പുത്രനും പുത്രന്‍ പിതാവിനും എതിരായും അമ്മമകള്‍ക്കും മകള്‍ അമ്മയ്‌ക്കും എതിരായും അമ്മായിയമ്മമരുമ കള്‍ക്കും മരുമകള്‍ അമ്മായിയമ്മയ്‌ക്കും എതിരായും ഭിന്നിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിതാവ് മകനു വിരോധമായും മകൻ പിതാവിന് വിരോധമായും അമ്മ മകൾക്കു വിരോധമായും മകൾ അമ്മയ്ക്കു വിരോധമായും അമ്മായിയമ്മ മരുമകൾക്കു വിരോധമായും മരുമകൾ അമ്മായിയമ്മയ്ക്ക് വിരോധമായും ഭിന്നിച്ചിരിക്കും.”