Luke 12:56 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കപടഭക്തന്മാരേ, ആകാശത്തിന്‍റെയും ഭൂമിയുടെയും ഭാവഭേദങ്ങള്‍ വിവേചിക്കുവാന്‍ നിങ്ങള്‍ക്കറിയാം. പക്ഷേ, ഈ സമയത്തെ വിവേചിക്കുവാന്‍ അറിഞ്ഞുകൂടാത്തത് എന്തുകൊണ്ട്?
Malayalam (ERV) WBTC Bible
കപടഭക്തിക്കാരേ, നിങ്ങള്‍ക്കു കാലാവസ്ഥ മനസ്സിലാക്കാം. എന്നാല്‍ കാലത്തെ നിങ്ങളെന്തുകൊണ്ട് മനസ്സിലാക്കുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കപടഭക്തിക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവത്തെ വിവേചിപ്പാൻ നിങ്ങൾക്കു അറിയാം;
Malayalam 1992 MBSI
എന്നാല്‍ ഈ കാലത്തെ വിവേചിപ്പാന്‍ അറിയാത്തതു എങ്ങനെ? ന്യായമായതു എന്തെന്നു നിങ്ങള്‍ സ്വയമായി വിധിക്കാത്തതും എന്തു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കപടഭക്തിക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവത്തെ തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയും;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കപടഭക്തിക്കാരേ, ഭൂമിയുടെയും ആകാശത്തിന്‍റെയും ഭാവത്തെ വിവേചിപ്പാന്‍ നിങ്ങള്‍ക്ക് അറിയാം;
Malayalam Bible POC-ML 2013
കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിന്‍െറയും ഭാവഭേദം വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കറിയാം. എന്നാല്‍, ഈ കാലത്തെ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്ക്‌ അറിയാത്തത്‌ എന്തുകൊണ്ട്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കപടഭക്തരേ! ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. അങ്ങനെയെങ്കിൽ, നിങ്ങൾക്ക് എന്തുകൊണ്ട് ഈ കാലഘട്ടത്തെ വ്യാഖ്യാനിക്കാൻ കഴിയുന്നില്ല?