Luke 12:58 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ പേരില്‍ അന്യായം കൊടുത്തിട്ടുള്ള വാദിയോടൊത്തു ഭരണാധിപന്‍റെ മുമ്പിലേക്കു പോകുമ്പോള്‍ വഴിയില്‍വച്ചുതന്നെ അയാളുമായി രാജിയാകുവാന്‍ ശ്രമിക്കുക; അല്ലാത്തപക്ഷം അയാള്‍ നിന്നെ വലിച്ചിഴച്ചു ന്യായാധിപനെ ഏല്പിക്കുകയും ന്യായാധിപന്‍ നിന്നെ ജയിലധികാരിയെ ഏല്പിക്കുകയും ജയിലധികാരി നിന്നെ കാരാഗൃഹത്തിലടയ്‍ക്കുകയും ചെയ്യും.
Malayalam (ERV) WBTC Bible
ആരെങ്കിലും നിങ്ങള്‍ക്കെതിരെ കുറ്റമാരോപിക്കുകയും നിങ്ങള്‍ അയാളുടെ കൂടെ കോടതിയില്‍ പോവുകയും ചെയ്യുന്പോള്‍ വഴിക്കുവച്ചു തന്നെ പ്രശ്നം തീര്‍ക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ അയാള്‍ നിങ്ങളെ ന്യായാധിപന്‍റെ മുന്പിലെത്തിക്കും. ന്യായാധിപന്‍ നിങ്ങളെ ഉദ്യോഗസ്ഥന്‍റെ കൈയില്‍ ഏല്പിക്കും. അയാള്‍ നിങ്ങളെ തടവറയിലേക്ക് എറിയുകയും ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രതിയോഗിയോടുകൂടെ അധികാരിയുടെ അടുക്കൽ പോകുമ്പോൾ വഴിയിൽവെച്ചു അവനോടു നിരന്നുകൊൾവാൻ ശ്രമിക്ക; അല്ലാഞ്ഞാൽ അവൻ നിന്നെ ന്യായാധിപന്റെ മുമ്പിൽ ഇഴെച്ചുകൊണ്ടു പോകയും ന്യായാധിപൻ നിന്നെ കോല്ക്കാരന്റെ പക്കൽ ഏല്പിക്കയും കോല്ക്കാരൻ തടവിൽ ആക്കുകയും ചെയ്യും.
Malayalam 1992 MBSI
ഒടുക്കത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെ നിന്നു പുറത്തു വരികയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എതിരാളിയോടുകൂടെ അധികാരിയുടെ അടുക്കൽ പോകുമ്പോൾ വഴിയിൽവെച്ചു അവനോട് നിരന്നുകൊള്ളുവാൻ ശ്രമിക്കുക; അല്ലാഞ്ഞാൽ അവൻ നിന്നെ ന്യായാധിപന്റെ മുമ്പിൽ ഇഴച്ചുകൊണ്ട് പോകയും ന്യായാധിപൻ നിന്നെ ഉദ്യോഗസ്ഥന്റെ പക്കൽ ഏല്പിക്കും. ഉദ്യോഗസ്ഥൻ നിന്നെ തടവിലും ആക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രതിയോഗിയോടുകൂടെ അധികാരിയുടെ അടുക്കല്‍ പോകുമ്പോള്‍ വഴിയില്‍വച്ച് അവനോട് നിരന്നുകൊള്‍വാന്‍ ശ്രമിക്ക; അല്ലാഞ്ഞാല്‍ അവന്‍ നിന്നെ ന്യായാധിപന്‍റെ മുമ്പില്‍ ഇഴച്ചുകൊണ്ടു പോകയും ന്യായാധിപന്‍ നിന്നെ കോല്ക്കാരന്‍റെ പക്കല്‍ ഏല്പിക്കയും കോല്ക്കാരന്‍ തടവില്‍ ആക്കുകയും ചെയ്യും.
Malayalam Bible POC-ML 2013
നീ നിന്‍െറ ശത്രുവിനോടുകൂടെ അധികാരിയുടെ അടുത്തേക്കു പോകുമ്പോള്‍, വഴിയില്‍ വച്ചുതന്നെ അവനുമായി രമ്യതപ്പെട്ടു കൊള്ളുക: അല്ലെങ്കില്‍ അവന്‍ നിന്നെന്യായാധിപന്‍െറ അടുത്തേക്കുകൊണ്ടുപോവുകയുംന്യായാധിപന്‍ നിന്നെ കാരാഗൃഹപാലകനെ ഏല്‍പിക്കുകയും അവന്‍ നിന്നെതടവിലാക്കുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്നെ കോടതിയിലേക്കു കൊണ്ടുപോകുന്ന എതിർകക്ഷിയുമായി, വഴിയിൽവെച്ചുതന്നെ രമ്യതപ്പെടാൻ ശ്രമിക്കുക. അല്ലാത്തപക്ഷം അയാൾ നിന്നെ ന്യായാധിപന്റെ അടുത്തേക്കു വലിച്ചിഴയ്ക്കുകയും ന്യായാധിപൻ നിയമപാലകനെ ഏൽപ്പിക്കുകയും അയാൾ നിന്നെ കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്യും.