Luke 13:14 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ സ്‍ത്രീയെ സുഖപ്പെടുത്തിയത് ശബത്തില്‍ ആയിരുന്നതുകൊണ്ട് സുനഗോഗിന്‍റെ അധികാരിക്ക് അമര്‍ഷമുണ്ടായി. അയാള്‍ ജനങ്ങളോടു പറഞ്ഞു: “വേല ചെയ്യുവാന്‍ ആറു ദിവസമുണ്ടല്ലോ; ആ ദിവസങ്ങളില്‍ വന്നു സുഖം പ്രാപിച്ചുകൊള്ളുക, ശബത്തില്‍ അതു പാടില്ല.”
Malayalam (ERV) WBTC Bible
ശബ്ബത്തു ദിവസം യേശു രോഗശാന്തി വരുത്തിയതില്‍ യെഹൂദപ്പള്ളിയിലെ നേതാവ് രോഷാകുലനായി. അയാള്‍ ജനങ്ങളോടു പറഞ്ഞു, “ജോലി ചെയ്യാന്‍ ആറു ദിവസങ്ങളുണ്ട്. അതിനാല്‍ ആ ദിവസങ്ങളില്‍ വന്ന് രോഗശാന്തി നേടാം. പക്ഷേ ശബ്ബത്തു ദിവസം രോഗശാന്തിക്കായി വരാതിരിക്കുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു ശബ്ബത്തിൽ സൗഖ്യമാക്കിയതുകൊണ്ടു പള്ളിപ്രമാണി നീരസപ്പെട്ടു പുരുഷാരത്തോടു: വേല ചെയ്‌വാൻ ആറുദിവസമുണ്ടല്ലോ; അതിന്നകം വന്നു സൗഖ്യം വരുത്തിച്ചുകൊൾവിൻ; ശബ്ബത്തിൽ അരുതു എന്നു പറഞ്ഞു.
Malayalam 1992 MBSI
കര്‍ത്താവു അവനോടുകപടഭക്തിക്കാരേ, നിങ്ങളില്‍ ഔരോരുത്തന്‍ ശബ്ബത്തില്‍ തന്റെ കാളയെയോ കഴുതയെയോ തൊട്ടിയില്‍ നിന്നു അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? എന്നാല്‍ സാത്താന്‍ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളില്‍ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു ശബ്ബത്തിൽ സുഖപ്പെടുത്തിയത് കൊണ്ട് പള്ളിപ്രമാണി കോപിച്ചു. അയാൾ പുരുഷാരത്തോട്: വേല ചെയ്‌വാൻ ആറുദിവസമുണ്ട്; അതിനകം വന്നു സൌഖ്യമാക്കിക്കൊള്ളുക; ശബ്ബത്തിൽ ഇതു സാധ്യമല്ല എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു ശബ്ബത്തില്‍ സൗഖ്യമാക്കിയതുകൊണ്ടു പള്ളിപ്രമാണി നീരസപ്പെട്ടു പുരുഷാരത്തോട്: വേല ചെയ്‍വാന്‍ ആറു ദിവസമുണ്ടല്ലോ; അതിനകം വന്നു സൗഖ്യം വരുത്തിച്ചുകൊള്‍വിന്‍; ശബ്ബത്തില്‍ അരുത് എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
യേശു സാബത്തില്‍ രോഗം സുഖപ്പെടുത്തിയതില്‍ കോപിച്ച്‌ സിനഗോഗധികാരി ജനങ്ങളോടു പറഞ്ഞു: ജോലി ചെയ്യാവുന്ന ആറു ദിവ സങ്ങള്‍ ഉണ്ട്‌. ആദിവസങ്ങളില്‍ വന്ന്‌ രോഗശാന്തി നേടിക്കൊള്ളുക; സാബത്തുദിവസം പാടില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു ആ സ്ത്രീയെ സൗഖ്യമാക്കിയത് ശബ്ബത്തുനാളിൽ ആയിരുന്നതുകൊണ്ട് പള്ളിമുഖ്യൻ കോപം നിറഞ്ഞവനായി ജനങ്ങളോട്, “അധ്വാനിക്കാൻ ആറുദിവസമുണ്ടല്ലോ. ആ ദിവസങ്ങളിൽ വന്നു സൗഖ്യമായിക്കൊള്ളണം; ശബ്ബത്തുനാളിൽ അനുവദനീയമല്ല.”