Luke 13:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു പറഞ്ഞു: “കപടഭക്തന്മാരേ, ശബത്തില്‍ നിങ്ങളില്‍ ആരെങ്കിലും തന്‍റെ കാളയെയോ, കഴുതയെയോ തൊഴുത്തില്‍നിന്ന് അഴിച്ച് വെള്ളം കൊടുക്കാന്‍ കൊണ്ടുപോകാതിരിക്കുമോ?
Malayalam (ERV) WBTC Bible
കര്‍ത്താവ് (യേശു) മറുപടി പറഞ്ഞു, “കപടഭക്തിക്കാരേ, നിങ്ങള്‍ ശബ്ബത്തു ദിവസം പോലും നിങ്ങളുടെ പണിമൃഗങ്ങളെ വെള്ളം കുടിപ്പിക്കാന്‍ കൊണ്ടുപോകാറില്ലേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കർത്താവു അവനോടു: കപടഭക്തിക്കാരേ, നിങ്ങളിൽ ഓരോരുത്തൻ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊട്ടിയിൽ നിന്നു അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ?
Malayalam 1992 MBSI
അവന്‍ ഇതു പറഞ്ഞപ്പോള്‍ അവന്റെ വിരോധികള്‍ എല്ലാവരും നാണിച്ചു; അവനാല്‍ നടക്കുന്ന സകല മഹിമകളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കർത്താവ് അവനോട്: കപടഭക്തിക്കാരേ, നിങ്ങളിൽ ഒരാൾ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊഴുത്തിൽ നിന്നു അഴിച്ച് കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കര്‍ത്താവ് അവനോട്: കപടഭക്തിക്കാരേ, നിങ്ങളില്‍ ഓരോരുത്തന്‍ ശബ്ബത്തില്‍ തന്‍റെ കാളയെയോ കഴുതയെയോ തൊട്ടിയില്‍നിന്ന് അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ?
Malayalam Bible POC-ML 2013
അപ്പോള്‍ കര്‍ത്താവു പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങള്‍ ഓരോരുത്തരും സാബത്തില്‍ കാളയെയോ കഴുതയെയോ തൊഴുത്തില്‍ നിന്നഴിച്ച്‌ വെള്ളം കുടിപ്പിക്കാന്‍ കൊണ്ടു പോകുന്നില്ലേ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ കർത്താവ് അയാളുടെ പ്രസ്താവനയ്ക്കു മറുപടിയായി: “കപടഭക്തരേ! ശബ്ബത്തുനാളിൽ നിങ്ങൾ നിങ്ങളുടെ കാളയെയോ കഴുതയെയോ തൊഴുത്തിൽനിന്ന് അഴിച്ച്, വെള്ളം കൊടുക്കാൻ പുറത്തേക്കു കൊണ്ടുപോകുകയില്ലേ?