Luke 13:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അബ്രഹാമിന്‍റെ പുത്രിയായ ഈ സ്‍ത്രീ സാത്താന്‍റെ ബന്ധനത്തിലായിട്ട് പതിനെട്ടു വര്‍ഷമായി. ആ ബന്ധനത്തില്‍നിന്നു ശബത്തു ദിവസം ഇവളെ മോചിപ്പിക്കുവാന്‍ പാടില്ലെന്നോ?
Malayalam (ERV) WBTC Bible
ഞാനിപ്പോള്‍ രോഗശാന്തി വരുത്തിയ ഈ സ്ത്രീ ഒരു യെഹൂദസഹോദരിയാണ്. പക്ഷേ പതിനെട്ടു വര്‍ഷമായി സാത്താന്‍ അവളെ ബന്ധിച്ചിരിക്കുന്നു. തീര്‍ച്ചയായും ശബ്ബത്തു ദിവസം അവളെ അവളുടെ ബന്ധനത്തില്‍ നിന്ന് മോചിപ്പിച്ചതില്‍ തെറ്റില്ല.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു.
Malayalam 1992 MBSI
പിന്നെ അവന്‍ പറഞ്ഞതുദൈവരാജ്യം ഏതിനോടു സദൃശം? ഏതിനോടു അതിനെ ഉപമിക്കേണ്ടു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ സാത്താൻ പതിനെട്ട് വർഷമായി ബന്ധിച്ചിരുന്ന അബ്രഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ച് വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ സാത്താന്‍ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്‍റെ മകളായ ഇവളെ ശബ്ബത്തുനാളില്‍ ഈ ബന്ധനം അഴിച്ചുവിടേണ്ടതല്ലയോ എന്ന് ഉത്തരം പറഞ്ഞു;
Malayalam Bible POC-ML 2013
പ തിനെട്ടുവര്‍ഷം സാത്താന്‍ ബന്‌ധിച്ചിട്ടിരുന്നവളായ അബ്രാഹത്തിന്‍െറ ഈ മകളെ സാബത്തു ദിവസം അഴിച്ചുവിടേണ്ടതില്ലെന്നോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അബ്രാഹാമിന്റെ മകളായ ഇവളെ സാത്താൻ പതിനെട്ടു വർഷമായി ബന്ധനത്തിൽ വെച്ചിരുന്നു. ശബ്ബത്തുനാളിൽ അവളെ ബന്ധനത്തിൽനിന്ന് വിടുവിക്കുന്നതിൽ എന്ത് അനൗചിത്യമാണുള്ളത്?”