Luke 13:19 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു മനുഷ്യന്‍ അതെടുത്തു തന്‍റെ തോട്ടത്തിലിട്ടു. അതു വളര്‍ന്ന് ഒരു വൃക്ഷമായിത്തീര്‍ന്നു. പക്ഷികള്‍ വന്ന് അതിന്‍റെ ശാഖകളില്‍ കൂടുവച്ചു.”
Malayalam (ERV) WBTC Bible
ദൈവരാജ്യം കടുകുചെടിയുടെ വിത്തു പോലെയാണ്. ഒരാള്‍ ഈ വിത്ത് അയാളുടെ തോട്ടത്തില്‍ വിതയ്ക്കുന്നു. വിത്ത് മുളച്ച് വലിയ ചെടിയാകുന്നു. പക്ഷികള്‍ അതിന്‍റെ ശാഖകളില്‍ കൂടുകൂട്ടുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു മനുഷ്യൻ എടുത്തു തന്റെ തോട്ടത്തിൽ ഇട്ട കടുകുമണിയോടു അതു സദൃശം; അതു വളർന്നു വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്റെ കൊമ്പുകളിൽ വസിച്ചു.
Malayalam 1992 MBSI
അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവില്‍ ചേര്‍ത്തു എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു മനുഷ്യൻ തന്റെ തോട്ടത്തിൽ എറിഞ്ഞ കടുകുമണിയോട് അത് സദൃശം; അത് വളർന്ന് വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്റെ കൊമ്പുകളിൽ താമസിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു മനുഷ്യന്‍ എടുത്തു തന്‍റെ തോട്ടത്തില്‍ ഇ” കടുകുമണിയോട് അതു സദൃശം; അതു വളര്‍ന്നു വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്ന് അതിന്‍റെ കൊമ്പുകളില്‍ വസിച്ചു.
Malayalam Bible POC-ML 2013
അത്‌ ഒരുവന്‍ തന്‍െറ തോട്ടത്തില്‍ പാകിയ കടുകുമണിക്കു സദൃശമാണ്‌. അതു വളര്‍ന്നു മരമായി. ആകാശത്തിലെ പക്‌ഷികള്‍ അതിന്‍െറ ശാഖകളില്‍ ചേക്കേറി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു മനുഷ്യൻ എടുത്തു തന്റെ തോട്ടത്തിൽ നട്ട കടുകുമണിയോട് അതിനെ ഉപമിക്കാം. അതു വളർന്ന് ഒരു വൃക്ഷമായിത്തീരുകയും ആകാശത്തിലെ പക്ഷികൾ വന്ന് അതിന്റെ ശാഖകളിൽ കൂടുവെക്കുകയും ചെയ്തു.”