Luke 13:2 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് അവരോടു ചോദിച്ചു: “ആ ഗലീലക്കാര്‍ക്ക് ഈ ദുരവസ്ഥ നേരിട്ടത് അവര്‍ മറ്റുള്ള ഗലീലക്കാരെക്കാള്‍ പാപികളായതുകൊണ്ടാണെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?
Malayalam (ERV) WBTC Bible
യേശു പറഞ്ഞു, “അവര്‍ മറ്റെല്ലാ ഗലീലക്കാരെക്കാള്‍ പാപികളായതിനാലാണ് അവര്‍ക്കിതു സംഭവിച്ചതെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു അവൻ ഉത്തരം പറഞ്ഞതു: ആ ഗലീലക്കാർ ഇതു അനുഭവിക്കയാൽ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നു എന്നു നിങ്ങൾക്കു തോന്നുന്നുവോ?
Malayalam 1992 MBSI
അതിന്നു അവന്‍ ഉത്തരം പറഞ്ഞതുആ ഗലീലക്കാര്‍ ഇതു അനുഭവിക്കായാല്‍ എല്ലാ ഗലീലക്കാരിലും പാപികള്‍ ആയിരുന്നു എന്നു നിങ്ങള്‍ക്കു തോന്നുന്നുവോ? അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാന്‍ നിങ്ങള്‍ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് അവൻ ഉത്തരം പറഞ്ഞത്: അവർ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നത് കൊണ്ടാണോ അവർക്ക് അങ്ങനെ സംഭവിച്ചത് എന്നു നിങ്ങൾക്ക് തോന്നുന്നുവോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് അവന്‍ ഉത്തരം പറഞ്ഞത്: ആ ഗലീലക്കാര്‍ ഇത് അനുഭവിക്കയാല്‍ എല്ലാ ഗലീലക്കാരിലും പാപികള്‍ ആയിരുന്നു എന്നു നിങ്ങള്‍ക്കു തോന്നുന്നുവോ?
Malayalam Bible POC-ML 2013
അവന്‍ ചോദിച്ചു: ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവര്‍ മറ്റെല്ലാ ഗലീലിയക്കാരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നു എന്നു നിങ്ങള്‍ കരുതുന്നുവോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകേട്ട യേശു ഇങ്ങനെ പ്രതിവചിച്ചു: “ഈ ഗലീലക്കാർക്ക് ഇതു സംഭവിച്ചതുകൊണ്ട് ഗലീലയിലെ മറ്റെല്ലാവരെക്കാളും അവർ പാപികളാണെന്നു നിങ്ങൾ ചിന്തിക്കുന്നോ?