Luke 13:21 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അത് പുളിപ്പുമാവിനോടു സദൃശം. ഒരു സ്‍ത്രീ അതെടുത്ത് മൂന്നുപറ മാവു പുളിച്ചു പൊങ്ങുന്നതുവരെ അതില്‍ ചേര്‍ത്തുവച്ചു.”
Malayalam (ERV) WBTC Bible
അത് പുളിമാവുപോലെയാണ്. ഒരു സ്ത്രീ പാത്രത്തില്‍ മൂന്ന് അളവു റൊട്ടിമാവിനോടു പുളിമാവ് ചേര്‍ത്ത് കുഴയ്ക്കുന്നു. മാവു പുളിച്ചു പൊന്തുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു പുളിച്ചമാവിനോടു തുല്യം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ ചേർത്തു എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു എന്നു പറഞ്ഞു.
Malayalam 1992 MBSI
അപ്പോള്‍ ഒരുത്തന്‍ അവനോടുകര്‍ത്താവേ, രക്ഷിക്കപ്പെടുന്നവര്‍ ചുരുക്കമോ എന്നു ചോദിച്ചതിന്നു അവനോടു പറഞ്ഞതു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് പുളിച്ചമാവിനോട് തുല്യം; അത് ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ ചേർത്ത് എല്ലാം പുളിച്ചുവരുന്നതു വരെ വച്ചു എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതു പുളിച്ച മാവിനോടു തുല്യം; അത് ഒരു സ്ത്രീ എടുത്തു മൂന്നു പറ മാവില്‍ ചേര്‍ത്ത് എല്ലാം പുളിച്ചുവരുവോളം അടക്കിവച്ചു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഒരു സ്‌ത്രീ മൂന്നളവു മാവില്‍ അതു മുഴുവന്‍ പുളിക്കുവോളം ചേര്‍ത്തുവ ച്ചപുളിപ്പുപോലെയാണത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അത്, മൂന്നുപറ മാവ് മുഴുവനും പുളിച്ചുപൊങ്ങാനായി അതിൽ ഒരു സ്ത്രീ ചേർത്തുവെച്ച പുളിപ്പിനു സമാനം.”