Luke 13:25 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗൃഹനാഥന്‍ എഴുന്നേറ്റു വാതില്‍ അടച്ചുകഴിയുമ്പോള്‍ ‘യജമാനനേ വാതില്‍ തുറന്നുതരണേ’ എന്നു പറഞ്ഞുകൊണ്ടു നിങ്ങള്‍ മുട്ടിത്തുടങ്ങും. അപ്പോള്‍ ‘നിങ്ങള്‍ എവിടെനിന്നു വരുന്നു? എനിക്ക് അറിഞ്ഞുകൂടല്ലോ!’ എന്നു ഗൃഹനാഥന്‍ നിങ്ങളോട് ഉത്തരം പറയും.
Malayalam (ERV) WBTC Bible
വീട്ടുടമ തന്‍റെ വാതില്‍ അടച്ചു കഴിഞ്ഞാല്‍, പുറത്തുനിന്ന് നിങ്ങള്‍ക്കു മുട്ടുവാന്‍ കഴിയും. എന്നാല്‍ അവന്‍ തുറക്കുകയില്ല. നിങ്ങള്‍ക്കു പറയാം, ‘യജമാനനേ, ദയവായി ഞങ്ങള്‍ക്കുവേണ്ടി വാതില്‍ തുറന്നാലും.’ പക്ഷേ അയാള്‍ മറുപടി പറയും, ‘എനിക്കു നിങ്ങളെ അറിയില്ല. നിങ്ങള്‍ എവിടെനിന്നാണ് വരുന്നത്?’
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വീട്ടുടയവൻ എഴുന്നേറ്റു കതകു അടെച്ചശേഷം നിങ്ങൾ പുറത്തുനിന്നു: കർത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ടു കതകിന്നു മുട്ടിത്തുടങ്ങുമ്പോൾ: നിങ്ങൾ എവിടെ നിന്നു എന്നു ഞാൻ അറിയുന്നില്ല എന്നു അവൻ ഉത്തരം പറയും.
Malayalam 1992 MBSI
അവനോനിങ്ങള്‍ എവിടെ നിന്നു എന്നു ഞാന്‍ അറിയുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; അനീതി പ്രവൃത്തിക്കുന്ന ഏവരുമായുള്ളോരേ, എന്നെ വിട്ടുപോകുവിന്‍ എന്നു പറയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വീട്ടുടയവൻ എഴുന്നേറ്റ് കതക് അടച്ചശേഷം നിങ്ങൾ പുറത്തുനിന്ന്: കർത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ട് കതകിന് മുട്ടിത്തുടങ്ങുമ്പോൾ: നിങ്ങൾ എവിടെ നിന്നു വരുന്നു എന്ന് ഞാൻ അറിയുന്നില്ല എന്നു അവൻ ഉത്തരം പറയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വീട്ടുടയവന്‍ എഴുന്നേറ്റു കതക് അടച്ചശേഷം നിങ്ങള്‍ പുറത്തുനിന്ന്: കര്‍ത്താവേ,തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ട് കതകിനു മുട്ടിത്തുടങ്ങുമ്പോള്‍: നിങ്ങള്‍ എവിടെനിന്ന് എന്ന് ഞാന്‍ അറിയുന്നില്ല, എന്ന് അവന്‍ ഉത്തരം പറയും.
Malayalam Bible POC-ML 2013
വീട്ടുടമസ്‌ഥന്‍ എഴുന്നേറ്റ്, വാതില്‍ അടച്ചു കഴിഞ്ഞാല്‍ പിന്നെ, നിങ്ങള്‍ പുറത്തുനിന്ന്, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നുതരണമേ എന്നു പറഞ്ഞ് വാതില്‍ക്കല്‍ മുട്ടാന്‍ തുടങ്ങും. അപ്പോള്‍ അവന്‍ നിങ്ങളോടു പറയും: നിങ്ങള്‍ എവിടെ നിന്നാണെന്നു ഞാന്‍ അറിയുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വീട്ടുടമസ്ഥൻ എഴുന്നേറ്റു വാതിൽ അടച്ചുകഴിയുമ്പോൾ, നിങ്ങൾ വെളിയിൽനിന്ന് മുട്ടിക്കൊണ്ട് ‘യജമാനനേ, ഞങ്ങൾക്ക് വാതിൽ തുറന്നുതരണമേ’ എന്ന് കെഞ്ചാൻ തുടങ്ങും. “എന്നാൽ അദ്ദേഹം, ‘നിങ്ങൾ ആരാണെന്നോ നിങ്ങൾ എവിടെനിന്നു വരുന്നെന്നോ ഞാൻ അറിയുന്നില്ല’ എന്നു നിങ്ങളോടു പറയും.