Luke 13:31 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ സമയത്തുതന്നെ ചില പരീശന്മാര്‍ യേശുവിന്‍റെ അടുക്കല്‍ വന്ന് “അങ്ങ് ഇവിടംവിട്ടു പോകണം; അന്തിപ്പാസ് ഹേരോദാ അങ്ങയെ കൊല്ലാനിരിക്കുകയാണ്” എന്നു പറഞ്ഞു.
Malayalam (ERV) WBTC Bible
ആ സമയം ഏതാനും പരീശന്മാര്‍ യേശുവിനെ സമീപിച്ചു പറഞ്ഞു, “ദൂരെ എവിടെയെങ്കിലും പോയി ഒളിക്കൂ. ഹെരോദാവിന് നിന്നെക്കൊല്ലണമെന്നുണ്ട്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ നാഴികയിൽ തന്നേ ചില പരീശന്മാർ അടുത്തുവന്നു: ഇവിടം വിട്ടു പൊയ്ക്കാൾക; ഹെരോദാവു നിന്നെ കൊല്ലുവാൻ ഇച്ഛിക്കുന്നു എന്നു അവനോടു പറഞ്ഞു.
Malayalam 1992 MBSI
എങ്കിലും ഇന്നും നാളെയും മറ്റെന്നാളും ഞാന്‍ സഞ്ചരിക്കേണ്ടതാകുന്നു; യെരൂശലേമിന്നു പുറത്തുവെച്ചു ഒരു പ്രവാചകന്‍ നശിച്ചുപോകുന്നതു അസംഭവ്യമല്ലോ എന്നു പറവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ സമയത്തു തന്നേ ചില പരീശന്മാർ അടുത്തുവന്ന് യേശുവിനെ ഉപദേശിച്ചു: ഇവിടം വിട്ടു പൊയ്ക്കൊൾക; ഹെരോദാവ് നിന്നെ കൊല്ലുവാൻ ആഗ്രഹിക്കുന്നു എന്നു അവനോട് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ നാഴികയില്‍തന്നെ ചില പരീശന്മാര്‍ അടുത്തുവന്ന്: ഇവിടം വിട്ടു പൊയ്ക്കൊള്‍ക; ഹെരോദാവ് നിന്നെ കൊല്ലുവാന്‍ ഇച്ഛിക്കുന്നു എന്ന് അവനോടു പറഞ്ഞു.
Malayalam Bible POC-ML 2013
അപ്പോള്‍തന്നെ ചില ഫരിസേയര്‍ വന്ന് അവനോടു പറഞ്ഞു: ഇവിടെ നിന്നു പോവുക; ഹേറോദേസ് നിന്നെകൊല്ലാന്‍ ഒരുങ്ങുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ സംഭാഷണം നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ ചില പരീശന്മാർ യേശുവിന്റെ അടുക്കൽവന്ന് അദ്ദേഹത്തോട്, “ഈ സ്ഥലം വിട്ടുപോകുക, ഹെരോദാവ് താങ്കളെ വധിക്കാൻ തീരുമാനിച്ചിരിക്കുന്നു” എന്നറിയിച്ചു.