Luke 13:4 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശീലോഹാമിലെ ഗോപുരം ഇടിഞ്ഞുവീണു പതിനെട്ടുപേര്‍ മരിച്ചല്ലോ? അവര്‍ യെരൂശലേമില്‍ നിവസിച്ചിരുന്ന മറ്റെല്ലാവരെയുംകാള്‍ കുറ്റമുള്ളവരായിരുന്നു എന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്?
Malayalam (ERV) WBTC Bible
ശീലോഹാമിലെ ഗോപുരമിടിഞ്ഞു വീണു മരിച്ചവരോ, അവര്‍ യെരൂശലേമിലെ മറ്റാള്‍ക്കാരെക്കാള്‍ പാപികളാണെന്നു നിങ്ങള്‍ കരുതുന്നുവോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അല്ല, ശീലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേർ യെരൂശലേമിൽ പാർക്കുന്ന സകല മനുഷ്യരിലും കുറ്റക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ?
Malayalam 1992 MBSI
അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാല്‍ നിങ്ങള്‍ എല്ലാവരും അങ്ങനെ തന്നേ നശിച്ചുപോകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുപോലെ ശീലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേർ യെരൂശലേമിൽ താമസിക്കുന്ന എല്ലാ മനുഷ്യരേക്കാളും കുറ്റക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അല്ല, ശീലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടു പേര്‍ യെരൂശലേമില്‍പാര്‍ക്കുന്ന സകല മനുഷ്യരിലും കുറ്റക്കാര്‍ ആയിരുന്നു എന്നു തോന്നുന്നുവോ?
Malayalam Bible POC-ML 2013
അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു കൊല്ലപ്പെട്ട ആ പതിനെട്ടു പേര്‍, അന്നു ജറുസ ലെമില്‍ വസിച്ചിരുന്ന എല്ലാവരെയുംകാള്‍ കുറ്റക്കാരായിരുന്നു എന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശീലോഹാമിലെ ഗോപുരം തകർന്നുവീണപ്പോൾ അതിനടിയിൽപ്പെട്ടു മരിച്ച ആ പതിനെട്ടുപേർ ജെറുശലേമിൽ താമസിച്ചിരുന്ന മറ്റെല്ലാവരെക്കാളും വലിയ കുറ്റവാളികളെന്നു നിങ്ങൾ കരുതുന്നോ?