Luke 13:6 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു അവരോട് ഒരു ദൃഷ്ടാന്തകഥ പറഞ്ഞു: “ഒരാള്‍ തന്‍റെ മുന്തിരിത്തോട്ടത്തില്‍ ഒരു അത്തിവൃക്ഷം നട്ടുവളര്‍ത്തിയിരുന്നു. അതില്‍ ഫലമുണ്ടോ എന്നന്വേഷിച്ചു തോട്ടമുടമസ്ഥന്‍ ചെന്നപ്പോള്‍ ഒന്നും കണ്ടില്ല.
Malayalam (ERV) WBTC Bible
യേശു ഈ കഥ പറഞ്ഞു, “ഒരാള്‍ക്ക് ഒരു അത്തിമരമുണ്ടായിരുന്നു. അത് അയാളുടെ മുന്തിരിത്തോട്ടത്തിലാണ് നട്ടിരുന്നത്. അയാള്‍ ആ മരത്തില്‍ കായ് വല്ലതുമുണ്ടോ എന്നു വന്നു നോക്കിയെങ്കിലും ഒന്നും കണ്ടില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഈ ഉപമയും പറഞ്ഞു: ഒരുത്തന്നു തന്റെ മുന്തിരിത്തോട്ടത്തിൽ നട്ടിരുന്നോരു അത്തിവൃക്ഷം ഉണ്ടായിരുന്നു; അവൻ അതിൽ ഫലം തിരഞ്ഞുവന്നു, കണ്ടില്ലതാനും.
Malayalam 1992 MBSI
അവന്‍ തോട്ടക്കാരനോടുഞാന്‍ ഇപ്പോള്‍ മൂന്നു സംവത്സരമായി ഈ അത്തിയില്‍ ഫലം തിരഞ്ഞുവരുന്നു കാണുന്നില്ലതാനും; അതിനെ വെട്ടിക്കളക അതു നിലത്തെ നിഷ്ഫലമാക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ഒരു ഉപമ അവരോട് പറഞ്ഞു: ഒരാൾക്ക് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. അയാൾ അതിൽ ഒരു അത്തിവൃക്ഷം നട്ടിരുന്നു; അവൻ അതിൽ ഫലമുണ്ടോ എന്ന് അന്വേഷിച്ചു. എന്നാൽ ഒന്നും കണ്ടില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഈ ഉപമയും പറഞ്ഞു: ഒരുത്തനു തന്‍റെ മുന്തിരിത്തോട്ടത്തില്‍ നട്ടിരുന്നൊരു അത്തിവൃക്ഷം ഉണ്ടായിരുന്നു; അവന്‍ അതില്‍ ഫലം തിരഞ്ഞു വന്നു, കണ്ടില്ലതാനും.
Malayalam Bible POC-ML 2013
അവന്‍ ഈ ഉപമ പറഞ്ഞു: ഒരുവന്‍ മുന്തിരിത്തോട്ടത്തില്‍ ഒരു അത്തിവൃക്‌ഷം നട്ടുപിടിപ്പിച്ചു. അതില്‍ പഴമുണ്ടോ എന്നുനോക്കാന്‍ അവന്‍ വന്നു; എന്നാല്‍ ഒന്നും കണ്ടില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ യേശു ഈ സാദൃശ്യകഥ പറഞ്ഞു: “ഒരു മനുഷ്യൻ തന്റെ മുന്തിരിത്തോപ്പിൽ ഒരു അത്തിവൃക്ഷം നട്ടിരുന്നു. അയാൾ അതിൽ ഫലം അന്വേഷിച്ചുവന്നു; എന്നാൽ ഒന്നും കാണാൻ കഴിഞ്ഞില്ല.