Luke 14:1 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു ശബത്തുനാളില്‍ യേശു ഒരു പരീശപ്രമാണിയുടെ വീട്ടില്‍ ഭക്ഷണം കഴിക്കുവാന്‍ പോയി. അവിടുന്ന് എന്താണു ചെയ്യാന്‍ പോകുന്നതെന്ന് അവിടെയുണ്ടായിരുന്നവര്‍ നോക്കിക്കൊണ്ടിരുന്നു.
Malayalam (ERV) WBTC Bible
ഒരു ശബ്ബത്തു ദിവസം യേശു ഒരു പരീശപ്രമാണിയുടെ വീട്ടില്‍ അയാളോടൊത്തു ഭക്ഷണം കഴിക്കുന്നതിനായി പോയി. അവിടെയുണ്ടായിരുന്നവരെല്ലാം യേശുവിനെ സശ്രദ്ധം വീക്ഷിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പരീശപ്രമാണികളിൽ ഒരുത്തന്റെ വീട്ടിൽ അവൻ ഭക്ഷണം കഴിപ്പാൻ ശബ്ബത്തിൽ ചെന്നപ്പോൾ അവർ അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
Malayalam 1992 MBSI
പരീശപ്രമാണികളില്‍ ഒരുത്തന്റെ വീട്ടില്‍ അവന്‍ ഭക്ഷണം കഴിപ്പാന്‍ ശബ്ബത്തില്‍ ചെന്നപ്പോള്‍ അവര്‍ അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പരീശപ്രമാണികളിൽ ഒരാളിന്റെ വീട്ടിൽ അവൻ ഭക്ഷണം കഴിക്കുവാൻ ശബ്ബത്തിൽ ചെന്നപ്പോൾ അവർ യേശുവിനെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പരീശപ്രമാണികളില്‍ ഒരുത്തന്‍റെ വീട്ടില്‍ അവന്‍ ഭക്ഷണം കഴിപ്പാന്‍ ശബ്ബത്തില്‍ ചെന്നപ്പോള്‍ അവര്‍ അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
Malayalam Bible POC-ML 2013
ഒരു സാബത്തില്‍ അവന്‍ ഫരിസേയപ്രമാണികളില്‍ ഒരുവന്‍െറ വീട്ടില്‍ ഭക്‌ഷ ണത്തിനുപോയി. അവര്‍ അവനെ ശ്രദ്‌ധിച്ചുകൊണ്ടിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു ശബ്ബത്തുനാളിൽ, പരീശന്മാരിൽ പ്രമുഖനായ ഒരാളുടെ വീട്ടിൽ യേശു ഭക്ഷണം കഴിക്കാൻ ചെന്നു. അവിടെ ഉണ്ടായിരുന്നവർ യേശുവിനെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു.