Luke 14:15 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശുവിനോടുകൂടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരില്‍ ഒരാള്‍ ഇതു കേട്ടിട്ടു പറഞ്ഞു: “ദൈവരാജ്യത്തിലെ വിരുന്നില്‍ സംബന്ധിക്കുന്നവന്‍ ധന്യനാകുന്നു.”
Malayalam (ERV) WBTC Bible
യേശുവിനോടൊപ്പം ഭക്ഷണത്തിനിരുന്നവരില്‍ ഒരാള്‍ ഇതെല്ലാം കേട്ടു. അയാള്‍ യേശുവിനോടു പറഞ്ഞു, “ദൈവരാജ്യത്തില്‍ ഭക്ഷണം കഴിക്കുന്നവര്‍ സന്തുഷ്ടര്‍.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കൂടെ പന്തിയിലിരുന്നവരിൽ ഒരുത്തൻ ഇതു കേട്ടിട്ടു: ദൈവരാജ്യത്തിൽ ഭക്ഷണം കഴിക്കുന്നവൻ ഭാഗ്യവാൻ എന്നു അവനോടു പറഞ്ഞു;
Malayalam 1992 MBSI
കൂടെ പന്തിയിരിരുന്നവരില്‍ ഒരുത്തന്‍ ഇതു കേട്ടിട്ടുദൈവരാജ്യത്തില്‍ ഭക്ഷണം കഴിക്കുന്നവന്‍ ഭാഗ്യവാന്‍ എന്നു അവനോടു പറഞ്ഞു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവനോട് കൂടെ വിരുന്നിലിരുന്നവരിൽ ഒരുവൻ ഇതു കേട്ടിട്ട്: ദൈവരാജ്യത്തിൽ ഭക്ഷണം കഴിക്കുന്നവൻ ഭാഗ്യവാൻ എന്നു അവനോട് പറഞ്ഞു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കൂടെ പന്തിയിലിരുന്നവരില്‍ ഒരുത്തന്‍ ഇതു കേട്ടിട്ട്: ദൈവരാജ്യത്തില്‍ ഭക്ഷണം കഴിക്കുന്നവന്‍ ഭാഗ്യവാന്‍ എന്ന് അവനോട് പറഞ്ഞു;
Malayalam Bible POC-ML 2013
അവനോടുകൂടെ ഭക്‌ഷണത്തിനിരുന്ന വരില്‍ ഒരുവന്‍ ഇതു കേട്ടിട്ട് അവനോടു പറഞ്ഞു: ദൈവരാജ്യത്തില്‍ അപ്പം ഭക്‌ഷിക്കുന്നവന്‍ ഭാഗ്യവാന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശുവിനോടുകൂടെ ഭക്ഷണത്തിനിരുന്നവരിൽ ഒരാൾ ഇതു കേട്ട് അദ്ദേഹത്തോട്, “ദൈവരാജ്യത്തിലെ വിരുന്നിൽ പങ്കെടുക്കാൻ കഴിയുന്നയാൾ എത്ര അനുഗ്രഹിക്കപ്പെട്ടവൻ” എന്നു പറഞ്ഞു.