Luke 14:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വേറൊരാള്‍ പറഞ്ഞു: ‘എന്‍റെ വിവാഹം കഴിഞ്ഞതേയുള്ളൂ; എനിക്കു വരാന്‍ നിവൃത്തിയില്ല.’
Malayalam (ERV) WBTC Bible
മൂന്നാമന്‍ പറഞ്ഞു, ‘ഞാനിപ്പോള്‍ വിവാഹിതനായതേയുള്ളൂ. എനിക്കു വരാനാകില്ല.’
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വേറൊരുത്തൻ: ഞാൻ ഇപ്പോൾവിവാഹം കഴിച്ചിരിക്കുന്നു; വരുവാൻ കഴിവില്ല എന്നു പറഞ്ഞു.
Malayalam 1992 MBSI
വേറൊരുത്തന്‍ ഞാന്‍ ഇപ്പോള്‍വിവാഹം കഴിച്ചിരിക്കുന്നു; വരുവാന്‍ കഴിവില്ല എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വേറൊരുത്തൻ: ഞാൻ ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നു; എനിക്ക് വരുവാൻ സാധ്യമല്ല എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വേറൊരുത്തന്‍: ഞാന്‍ ഇപ്പോള്‍ വിവാഹം കഴിച്ചിരിക്കുന്നു; വരുവാന്‍ കഴിവില്ല എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
മൂന്നാമതൊരുവന്‍ പറഞ്ഞു: എന്‍െറ വിവാഹം കഴിഞ്ഞതേയുള്ളൂ. അതിനാല്‍ എനിക്കു വരാന്‍ നിവൃത്തിയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“വേറൊരാൾ, ‘ഞാൻ ഇപ്പോൾ വിവാഹിതനായിരിക്കുന്നു; അതുകൊണ്ട് എനിക്കു വരാൻ കഴിയുകയില്ല’ എന്നു പറഞ്ഞു.