Luke 14:28 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളില്‍ ആരെങ്കിലും ഒരു ഗോപുരം പണിയുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആദ്യംതന്നെ ഇരുന്ന് അതു പൂര്‍ത്തിയാക്കുവാനുള്ള വക കൈയിലുണ്ടോ എന്നു കണക്കാക്കി നോക്കുകയില്ലേ?
Malayalam (ERV) WBTC Bible
നിങ്ങള്‍ ഒരു ഗോപുരം പണിയാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആദ്യം അതിനെന്തു ചിലവു വരുമെന്ന് കണക്കു കൂട്ടണം. പണി തീര്‍ക്കാനുള്ളത്ര പണം നിങ്ങളുടെ കൈവശം ഉണ്ടോ എന്നും നിങ്ങള്‍ നോക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ?
Malayalam 1992 MBSI
നിങ്ങളില്‍ ആരെങ്കിലും ഒരു ഗോപുരം പണിവാന്‍ ഇച്ഛിച്ചാല്‍ ആദ്യം ഇരുന്നു അതു തീര്‍പ്പാന്‍ വക ഉണ്ടോ എന്നു കണകൂ നോക്കുന്നില്ലയോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിയുവാൻ ആഗ്രഹിച്ചാൽ ആദ്യം അത് തീർക്കുവാൻ ആ‍വശ്യമായ പണം ഉണ്ടോ എന്നു ആലോചിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളില്‍ ആരെങ്കിലും ഒരു ഗോപുരം പണിവാന്‍ ഇച്ഛിച്ചാല്‍ ആദ്യം ഇരുന്ന് അതു തീര്‍പ്പാന്‍ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ?
Malayalam Bible POC-ML 2013
ഗോപുരം പണിയാന്‍ ഇച്‌ഛിക്കുമ്പോള്‍, അതു പൂര്‍ത്തിയാക്കാന്‍വേണ്ട വക തനിക്കുണ്ടോ എന്ന്‌ അതിന്‍െറ ചെലവ്‌ ആദ്യമേ തന്നെ കണക്കു കൂട്ടി നോക്കാത്തവന്‍ നിങ്ങളില്‍ ആരുണ്ട്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നിങ്ങളിൽ ഒരാൾ ഒരു ഗോപുരം പണിയാൻ ആഗ്രഹിക്കുന്നു എന്നിരിക്കട്ടെ. അയാൾ ആദ്യംതന്നെ ഇരുന്ന്, അതു പൂർത്തിയാക്കാൻ വേണ്ടുന്ന പണം ഉണ്ടോയെന്നു കണക്കുകൂട്ടുകയില്ലേ?