Luke 14:34 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഉപ്പു നല്ലതുതന്നെ; പക്ഷേ, അതിന്‍റെ രസം നഷ്ടപ്പെട്ടുപോയാല്‍ പിന്നെ എങ്ങനെ അതിനു വീണ്ടും ഉപ്പുരസം കൈവരുത്തും.
Malayalam (ERV) WBTC Bible
“ഉപ്പു നല്ലതാണ്. പക്ഷേ ഉപ്പിന് അതിന്‍റെ രസം നഷ്ടപ്പെട്ടാല്‍ അതൊന്നിനും കൊള്ളുകയില്ല. നിങ്ങള്‍ക്കതിനെ വീണ്ടും ഉപ്പുള്ളതാക്കാനാകയുമില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാൽ എന്തൊന്നുകൊണ്ടു അതിന്നു രസം വരുത്തും?
Malayalam 1992 MBSI
ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാല്‍ എന്തൊന്നുകൊണ്ടു അതിന്നു രസം വരുത്തും?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉപ്പ് നല്ലത് തന്നെ; എന്നാൽ ഉപ്പിന്റെ രസം ഇല്ലാതെ പോയാൽ വീണ്ടും അതിന് എങ്ങനെ രസം വരുത്തും?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉപ്പ് നല്ലതു തന്നെ; ഉപ്പ് കാരമില്ലാതെപോയാല്‍ എന്തൊന്നുകൊണ്ട് അതിനു രസം വരുത്തും?
Malayalam Bible POC-ML 2013
ഉപ്പ്‌ നല്ലതു തന്നെ; എന്നാല്‍ ഉറകെട്ടുപോയാല്‍ അതിന്‌ എങ്ങനെ ഉറകൂട്ടും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഉപ്പു നല്ലതുതന്നെ; എന്നാൽ അത് ഉപ്പുരസം ഇല്ലാത്തതായാൽ അതിന്റെ ഉപ്പുരസം എങ്ങനെ വീണ്ടെടുക്കാൻ കഴിയും?