Luke 14:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് അവരോടു പറഞ്ഞു: “ശബത്തില്‍ നിങ്ങളുടെ ആരുടെയെങ്കിലും ഒരു മകനോ, കാളയോ കിണറ്റില്‍ വീണാല്‍ ഉടന്‍തന്നെ കരയ്‍ക്കു കയറ്റാതിരിക്കുമോ?”
Malayalam (ERV) WBTC Bible
യേശു പരീശന്മാരോടും ശാസ്ത്രിമാരോടുമായി പറഞ്ഞു, “നിങ്ങളുടെ മകനോ, പണിമൃഗമോ ശബ്ബത്തുദിവസം കിണറ്റില്‍ വീണാല്‍ നിങ്ങള്‍ വേഗം കരയ്ക്കു കയറ്റും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവരോടു: നിങ്ങളിൽ ഒരുത്തന്റെ മകനോ കാളയോ ശബ്ബത്തുനാളിൽ കിണറ്റിൽ വീണാൽ ക്ഷണത്തിൽ
Malayalam 1992 MBSI
പിന്നെ അവരോടുനിങ്ങളില്‍ ഒരുത്തന്റെ മകനോ കാളയോ ശബ്ബത്തു നാളില്‍ കിണറ്റില്‍ വീണാല്‍ ക്ഷണത്തില്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവരോട്: നിങ്ങളിൽ ഒരാളുടെ മകനോ കാളയോ ശബ്ബത്ത് നാളിൽ കിണറ്റിൽ വീണാൽ നിങ്ങൾ പെട്ടെന്ന് തന്നെ അതിനെ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവരോട്: നിങ്ങളില്‍ ഒരുത്തന്‍റെ മകനോ കാളയോ ശബ്ബത്തുനാളില്‍ കിണറ്റില്‍ വീണാല്‍
Malayalam Bible POC-ML 2013
അനന്തരം അവന്‍ അവരോടു ചോദിച്ചു: സാബത്തില്‍ തന്‍െറ പുത്രനോ കാളയോ കിണ റ്റില്‍ വീണാല്‍ ഉടന്‍ പിടിച്ചു കയറ്റാത്ത വനായി നിങ്ങളില്‍ ആരുണ്ട്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ അദ്ദേഹം അവരോടു ചോദിച്ചു, “നിങ്ങളിൽ ആരുടെയെങ്കിലും മകനോ കാളയോ ശബ്ബത്തുനാളിൽ കിണറ്റിൽ വീണുപോയി എന്നിരിക്കട്ടെ; അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഉടനെതന്നെ അതിനെ അവിടെനിന്നു വലിച്ചുകയറ്റുകയില്ലേ?”