Luke 15:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അല്ലെങ്കില്‍, ഒരു സ്‍ത്രീയുടെ കൈവശമുണ്ടായിരുന്ന പത്തു വെള്ളിനാണയത്തില്‍ ഒന്ന് കൈമോശം വന്നാല്‍, അവള്‍ വിളക്കു കത്തിച്ചു വീടു മുഴുവന്‍ അടിച്ചുവാരി അതു കിട്ടുന്നതുവരെ ശ്രദ്ധാപൂര്‍വം തിരയാതിരിക്കുമോ?
Malayalam (ERV) WBTC Bible
“ഒരു സ്ത്രീയ്ക്ക് പത്തു വെള്ളിനാണയങ്ങള്‍ ഉള്ളതില്‍ ഒന്നു നഷ്ടപ്പെട്ടുവെന്നിരിക്കട്ടെ. അവള്‍ ഒരു വിളക്ക് കത്തിച്ച് വീട് അടിച്ചുവാരും. നഷ്ടപ്പെട്ട നാണയം കണ്ടെത്തുംവരെ അവള്‍ പരതും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അല്ല, ഒരു സ്ത്രീക്കു പത്തു ദ്രഹ്മ ഉണ്ടു എന്നിരിക്കട്ടെ; ഒരു ദ്രഹ്മ കാണാതെ പോയാൽ അവൾ വിളക്കു കത്തിച്ചു വീടു അടിച്ചുവാരി അതുകണ്ടുകിട്ടുംവരെ സൂക്ഷ്മത്തോടെ അന്വേഷിക്കാതിരിക്കുമോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അല്ല, ഒരു സ്ത്രീക്ക് പത്തു ദ്രഹ്മ ഉണ്ട് എന്നു വിചാരിക്കുക; ഒരു ദ്രഹ്മ കാണാതെ പോയാൽ അവൾ വിളക്കു കത്തിച്ച് വീട് തൂത്തുവാരി അത് കണ്ടുകിട്ടുന്നതുവരെ സൂക്ഷ്മത്തോടെ അന്വേഷിക്കും?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അല്ല, ഒരു സ്ത്രീക്കു പത്തു ദ്രഹ്മ ഉണ്ട് എന്നിരിക്കട്ടെ; ഒരു ദ്രഹ്മ കാണാതെ പോയാല്‍ അവള്‍ വിളക്കു കത്തിച്ചു വീട് അടിച്ചുവാരി അതു കണ്ടുകിട്ടുംവരെ സൂക്ഷ്മത്തോടെ അന്വേഷിക്കാതിരിക്കുമോ?
Malayalam Bible POC-ML 2013
ഏതു സ്‌ത്രീയാണ്‌, തനിക്കു പത്തു നാണയം ഉണ്ടായിരിക്കേ, അതില്‍ ഒന്നു നഷ്‌ടപ്പെട്ടാല്‍ വിളക്കുകൊളുത്തി വീട്‌ അടിച്ചുവാരി, അത്‌ കണ്ടുകിട്ടുവോളം ഉത്‌സാഹത്തോടെ അന്വേഷിക്കാത്തത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“പത്ത് വെള്ളിനാണയങ്ങളുള്ള ഒരു സ്ത്രീ തന്റെ ഒരു നാണയം കാണാതെപോയാൽ, അതു കണ്ടുകിട്ടുന്നതുവരെ വിളക്കു കത്തിച്ചു വീട് അടിച്ചുവാരി വളരെ ശ്രദ്ധയോടെ അന്വേഷിക്കുകയില്ലേ?