Luke 16:2 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ ധനികന്‍ അയാളെ വിളിച്ച് ഇങ്ങനെ പറഞ്ഞു: ‘തന്നെപ്പറ്റി ഈ കേള്‍ക്കുന്നത് എന്ത്? എന്‍റെ വസ്തുവകകള്‍ കൈകാര്യം ചെയ്തതിന്‍റെ കണക്കു കൊണ്ടുവരിക; ഇനിമേല്‍ താന്‍ എന്‍റെ കാര്യസ്ഥനായിരിക്കുവാന്‍ പാടില്ല,’
Malayalam (ERV) WBTC Bible
അതിനാലയാള്‍ കാര്യസ്ഥനെ വിളിച്ച് ഇങ്ങനെ പറഞ്ഞു, ‘നിന്നെക്കുറിച്ച് ഒരുപാട് കുറ്റങ്ങള്‍ ഞാന്‍ കേള്‍ക്കുന്നു. എന്‍റെ സ്വത്ത് നീ എന്തു ചെയ്തുവെന്ന് വിവരം തരിക. ഇനി നീ എന്‍റെ കാര്യസ്ഥനായി തുടരുന്നത് ശരിയല്ല’
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവനെ വിളിച്ചു: നിന്നെക്കൊണ്ടു ഈ കേൾക്കുന്നതു എന്തു? നിന്റെ കാര്യവിചാരത്തിന്റെ കണക്കു ഏല്പിച്ചുതരിക; നീ ഇനി കാര്യവിചാരകനായിരിപ്പാൻ പാടില്ല എന്നു പറഞ്ഞു.
Malayalam 1992 MBSI
അവന്‍ അവനെ വിളിച്ചുനിന്നെക്കൊണ്ടു ഈ കേള്‍ക്കുന്നതു എന്തു? നിന്റെ കാര്യവിചാരത്തിന്റെ കണകൂ ഏല്പിച്ചുതരിക; നീ ഇനി കാര്യവിചാരകനായിരിപ്പാന്‍ പാടില്ല എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അവനെ വിളിച്ചു: നിന്നെക്കുറിച്ച് ഈ കേൾക്കുന്നത് എന്താണ്? നീ നിന്റെ കാര്യവിചാരകത്തിന്റെ കണക്ക് ഏല്പിച്ചുതരിക; നീ ഇനി എന്റെ കാര്യവിചാരകൻ ആയിരിക്കണ്ട എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവനെ വിളിച്ച്: നിന്നെക്കൊണ്ട് ഈ കേള്‍ക്കുന്നത് എന്ത്? നിന്‍റെ കാര്യവിചാരത്തിന്‍റെ കണക്ക് ഏല്പിച്ചുതരിക; നീ ഇനി കാര്യവിചാരകനായിരിപ്പാന്‍ പാടില്ല എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
യജമാനന്‍ അവനെ വിളിച്ചു ചോദിച്ചു: നിന്നെപ്പറ്റി ഞാന്‍ കേള്‍ക്കുന്നത് എന്താണ്? നിന്‍െറ കാര്യസ്‌ഥതയുടെ കണക്കു ബോധിപ്പിക്കുക. മേലില്‍ നീ കാര്യസ്‌ഥനായിരിക്കാന്‍ പാടില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ധനികൻ അയാളെ വിളിപ്പിച്ചിട്ട്, ‘ഞാൻ നിന്നെക്കുറിച്ച് ഈ കേൾക്കുന്നതെന്താണ്? നിന്റെ ഭരണം മതിയാക്കി കണക്ക് എന്നെ ഏൽപ്പിക്കുക, നീ ഇനി എന്റെ കാര്യസ്ഥനായി തുടരണ്ടാ’ എന്നു പറഞ്ഞു.