Luke 16:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ ധനികന്‍റെ പടിവാതില്‌ക്കല്‍ വ്രണബാധിതനായി കിടന്നിരുന്ന ലാസര്‍ എന്ന ദരിദ്രന്‍,
Malayalam (ERV) WBTC Bible
അവിടെ ലാസറെന്നൊരു ദരിദ്രനും വസിച്ചിരുന്നു. ലാസറിന്‍റെ ശരീരമാകെ വ്രണങ്ങള്‍ നിറഞ്ഞിരുന്നു. അവനെന്നും ധനികന്‍റെ പടിവാതില്‍ക്കല്‍ കിടക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കൽ കിടന്നു
Malayalam 1992 MBSI
ലാസര്‍ എന്നു പേരുള്ളോരു ദരിദ്രന്‍ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കല്‍ കിടന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലാസർ എന്നു പേരുള്ള ഒരു ദരിദ്രൻ ഉണ്ടായിരുന്നു. അവന്റെ ശരീരം മുഴുവൻ വ്രണങ്ങൾ നിറഞ്ഞിരുന്നു. അവൻ ധനവാന്റെ പടിപ്പുരയ്ക്കൽ ആയിരുന്നു കിടന്നിരുന്നത്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ലാസര്‍ എന്നു പേരുള്ളൊരു ദരിദ്രന്‍ വ്രണം നിറഞ്ഞവനായി അവന്‍റെ പടിപ്പുരയ്ക്കല്‍ കിടന്നു
Malayalam Bible POC-ML 2013
അവന്‍െറ പടിവാതില്‍ക്കല്‍ ലാസര്‍ എന്നൊരു ദരിദ്രന്‍ കിടന്നിരുന്നു. അവന്‍െറ ശരീരം വ്രണങ്ങള്‍കൊണ്ടു നിറഞ്ഞിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദേഹം ആസകലം വ്രണങ്ങൾ നിറഞ്ഞ ലാസർ എന്നു പേരുള്ള ഒരു ദരിദ്രനെ ആ ധനികന്റെ പടിപ്പുരയ്ക്കൽ കിടത്തുമായിരുന്നു. ധനികന്റെ മേശയിൽനിന്ന് വീഴുന്ന അവശിഷ്ടങ്ങൾകൊണ്ടു വിശപ്പടക്കാൻ അയാൾ വളരെ കൊതിച്ചിരുന്നു. നായ്ക്കൾ വന്ന് അയാളുടെ വ്രണങ്ങൾ നക്കുകയും ചെയ്യുമായിരുന്നു.