Luke 16:29 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“എന്നാല്‍ അബ്രഹാം അതിനു മറുപടിയായി ‘അവര്‍ക്ക് മോശയുടെ നിയമസംഹിതയും പ്രവാചകന്മാരുടെ പ്രബോധനങ്ങളുമുണ്ട്; നിന്‍റെ സഹോദരന്മാര്‍ അവരുടെ വാക്കുകള്‍ ശ്രദ്ധിക്കട്ടെ.’
Malayalam (ERV) WBTC Bible
അബ്രാഹാം പറഞ്ഞു, ‘മോശെയുടെ ന്യായപ്രമാണവും പ്രവാചകരുടെ ലിഖിതങ്ങളും അവര്‍ക്കു മുന്നിലുണ്ട്. അവരതില്‍നിന്നും പഠിക്കട്ടെ.’
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അബ്രാഹാം അവനോടു: അവർക്കു മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്കു അവർ കേൾക്കട്ടെ എന്നു പറഞ്ഞു.
Malayalam 1992 MBSI
അബ്രാഹാം അവനോടുഅവര്‍ക്കും മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്കു അവര്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അബ്രഹാം അവനോട്: അവർക്ക് മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്ക് അവർ കേൾക്കട്ടെ എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അബ്രാഹാം അവനോട്: അവര്‍ക്കു മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്ക് അവര്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അബ്രാഹം പറഞ്ഞു: അവര്‍ക്കു മോശയും പ്രവാചകന്‍മാരും ഉണ്ടല്ലോ. അവരുടെ വാക്കു കേള്‍ക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘മോശയുടെയും പ്രവാചകന്മാരുടെയും ലിഖിതങ്ങൾ അവരുടെ പക്കലുണ്ടല്ലോ; നിന്റെ സഹോദരന്മാർ അവ അനുസരിക്കട്ടെ,’ അബ്രാഹാം പറഞ്ഞു.