Luke 16:6 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘നൂറു കുടം ഒലിവെണ്ണ’ എന്ന് ആ കടക്കാരന്‍ പറഞ്ഞു. അപ്പോള്‍ കാര്യസ്ഥന്‍, നിന്‍റെ പറ്റുചീട്ട് ഇതാ, വേഗം അമ്പത് എന്നു തിരുത്തുക’ എന്നു പറഞ്ഞു.
Malayalam (ERV) WBTC Bible
അയാള്‍ പറഞ്ഞു, ‘എണ്ണായിരം പൌണ്ടിന്‍റെ ഒലീവെണ്ണ.’ കാര്യസ്ഥന്‍ അയാളോടു പറഞ്ഞു, ‘ഇതാ നിന്‍റെ കടപ്പത്രം. വേഗം ഇരുന്ന് ഇത് നാലായിരമായി കുറച്ചെഴുതുക.’
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നൂറു കുടം എണ്ണ എന്നു അവൻ പറഞ്ഞു. അവൻ അവനോടു: നിന്റെ കൈച്ചീട്ടു വാങ്ങി വേഗം ഇരുന്നു അമ്പതു എന്നു എഴുതുക എന്നു പറഞ്ഞു.
Malayalam 1992 MBSI
നൂറു കുടം എണ്ണ എന്നു അവന്‍ പറഞ്ഞു. അവന്‍ അവനോടുനിന്റെ കൈച്ചീട്ടു വാങ്ങി വേഗം ഇരുന്നു അമ്പതു എന്നു എഴുതുക എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നൂറു കുടം എണ്ണ എന്നു അവൻ പറഞ്ഞു. കാര്യവിചാരകൻ അവനോട്: നിന്റെ കൈച്ചീട്ട് വാങ്ങി വേഗം അത് അമ്പത് എന്ന് എഴുതുക എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നൂറു കുടം എണ്ണ എന്ന് അവന്‍ പറഞ്ഞു.അവന്‍ അവനോട്: നിന്‍റെ കൈച്ചീട്ടു വാങ്ങി വേഗം ഇരുന്ന് അമ്പത് എന്ന് എഴുതുക എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ പറഞ്ഞു: നൂറു ബത്ത് എണ്ണ. അവന്‍ പറഞ്ഞു: ഇതാ, നിന്‍െറ പ്രമാണം, എടുത്ത് അമ്പതു ബത്ത് എന്നു തിരുത്തിയെഴുതുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘3,000 ലിറ്റർ ഒലിവെണ്ണ,’ അയാൾ മറുപടി പറഞ്ഞു. “കാര്യസ്ഥൻ അയാളോട്, ‘നിന്റെ കണക്കുപുസ്തകമെടുത്ത്, വേഗം ഇരുന്ന് അത് 1,500 ലിറ്റർ എന്നു തിരുത്തുക’ എന്നു പറഞ്ഞു.