Luke 16:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അവിശ്വസ്തനായ ഈ കാര്യസ്ഥന്‍ തന്‍റെ പ്രവൃത്തിയില്‍ പ്രദര്‍ശിപ്പിച്ച കുശാഗ്രബുദ്ധിയെ യജമാനന്‍ ശ്ലാഘിച്ചു. ലോകത്തിന്‍റെ മക്കള്‍ തങ്ങളുടെ തലമുറയില്‍, വെളിച്ചത്തിന്‍റെ മക്കളെക്കാള്‍ ബുദ്ധിയുള്ളവരാണല്ലോ.
Malayalam (ERV) WBTC Bible
പിന്നീട് യജമാനന്‍ നെറികെട്ട അയാളുടെ മിടുക്കിനെ അഭിനന്ദിച്ചു. അതെ, ഈ ലോകത്തിലെ ആള്‍ക്കാര്‍ തങ്ങളുടെ സമകാലികരുമായി നടത്തുന്ന ഇടപാടുകളില്‍ ആത്മീയമനുഷ്യരെക്കാള്‍ മിടുക്കരാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ അനീതിയുള്ള കാര്യവിചാരകൻ ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ടു യജമാനൻ അവനെ പുകഴ്ത്തി; വെളിച്ചമക്കളെക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ.
Malayalam 1992 MBSI
ഈ അനീതിയുള്ള കാര്യവിചാരകന്‍ ബുദ്ധിയോടെ പ്രവര്‍ത്തിച്ചതുകൊണ്ടു യജമാനന്‍ അവനെ പുകഴ്ത്തി; വെളിച്ചമക്കളെക്കാള്‍ ഈ ലോകത്തിന്റെ മക്കള്‍ തങ്ങളുടെ തലമുറയില്‍ ബുദ്ധിയേറിയവരല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ അനീതിയുള്ള കാര്യവിചാരകൻ ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ട് യജമാനൻ അവനെ പുകഴ്ത്തി; വെളിച്ചത്തിന്റെ മക്കളേക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരാണ്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ അനീതിയുള്ള കാര്യവിചാരകന്‍ ബുദ്ധിയോടെ പ്രവര്‍ത്തിച്ചതുകൊണ്ടു യജമാനന്‍ അവനെ പുകഴ്ത്തി; വെളിച്ചമക്കളെക്കാള്‍ ഈ ലോകത്തിന്റെ മക്കള്‍ തങ്ങളുടെ തലമുറയില്‍ ബുദ്ധിയേറിയവരല്ലോ.
Malayalam Bible POC-ML 2013
കൗശലപൂര്‍വം പ്രവര്‍ത്തിച്ചതിനാല്‍ നീതിരഹിതനായ കാര്യസ്‌ഥനെയജമാനന്‍ പ്രശംസിച്ചു. എന്തെന്നാല്‍, ഈയുഗത്തിന്‍െറ മക്കള്‍ തങ്ങളുടെ തലമുറയില്‍ വെളിച്ചത്തിന്‍െറ മക്കളെക്കാള്‍ ബുദ്‌ധിശാലികളാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ആ നെറികെട്ട കാര്യസ്ഥന്റെ കൗശലത്തോടെയുള്ള കരുനീക്കത്തെ യജമാനൻ പ്രശംസിച്ചു. ഈ ലോകജനത തങ്ങളെപ്പോലെയുള്ളവരോട് ഇടപെടുന്ന കാര്യത്തിൽ ദൈവമക്കളെക്കാൾ സാമർഥ്യമുള്ളവരാണ്.