Luke 16:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഞാന്‍ നിങ്ങളോടു പറയുന്നു: അന്യായമായ ധനംകൊണ്ടു നിങ്ങള്‍ സ്നേഹിതന്മാരെ നേടിക്കൊള്ളുക. അങ്ങനെ ചെയ്യുന്നതായാല്‍ ലൗകികധനം നിങ്ങള്‍ക്കില്ലാതെ വരുമ്പോള്‍ നിത്യഭവനങ്ങളില്‍ നിങ്ങള്‍ സ്വീകരിക്കപ്പെടും.
Malayalam (ERV) WBTC Bible
“ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ലോകത്തു നിങ്ങള്‍ക്കുള്ളതുകൊണ്ട് സ്നേഹിതരെ ഉണ്ടാക്കുക. അവരെല്ലാം പോയിക്കഴിയുന്പോള്‍ നിങ്ങള്‍ നിത്യമായ വസതിയിലേക്കു സ്വാഗതം ചെയ്യപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും.
Malayalam 1992 MBSI
അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങള്‍ക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊള്‍വിന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോള്‍ അവര്‍ നിത്യ കൂടാരങ്ങളില്‍ നിങ്ങളെ ചേര്‍ത്തുകൊള്‍വാന്‍ ഇടയാകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനീതിയുള്ള ധനംകൊണ്ട് നിങ്ങൾക്ക് സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു യേശു അവരോട് പറഞ്ഞു. അത് ഇല്ലാതെയാകുമ്പോൾ അവർ സ്വർഗ്ഗത്തിൽ നിങ്ങളെ സ്വീകരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനീതിയുള്ള മാമ്മോനെക്കൊണ്ടു നിങ്ങള്‍ക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊള്‍വിന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. അത് ഇല്ലാതെയാകുമ്പോള്‍ അവര്‍ നിത്യകൂടാരങ്ങളില്‍ നിങ്ങളെ ചേര്‍ത്തുകൊള്‍വാന്‍ ഇടയാകും.
Malayalam Bible POC-ML 2013
ഞാന്‍ നിങ്ങളോടു പറയുന്നു. അധാര്‍മിക സമ്പത്തുകൊണ്ട്‌ നിങ്ങള്‍ക്കായി സ്‌നേഹിതരെ സമ്പാദിച്ചുകൊള്ളുവിന്‍. അതു നിങ്ങളെകൈവെടിയുമ്പോള്‍ അവര്‍ നിങ്ങളെ നിത്യകൂടാരങ്ങളില്‍ സ്വീകരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ നിങ്ങളോടു പറയുന്നു, ലൗകികസമ്പത്തുകൊണ്ടു നിങ്ങൾ സ്നേഹിതരെ സമ്പാദിക്കുക; അങ്ങനെയായാൽ അവയെല്ലാം ഇല്ലാതാകുമ്പോൾ നിത്യഭവനത്തിലേക്ക് ആനന്ദത്തോടെ നിങ്ങൾ സ്വാഗതംചെയ്യപ്പെടും.