Luke 17:1 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു ശിഷ്യന്മാരോട് അരുള്‍ചെയ്തു: പാപത്തില്‍ വീഴുന്നതിനുള്ള പ്രലോഭനങ്ങള്‍ ഉണ്ടാകുമെന്നത് നിശ്ചയം; എന്നാല്‍ ആരു മുഖാന്തരം അതുണ്ടാകുന്നുവോ അവന്, ഹാ കഷ്ടം!
Malayalam (ERV) WBTC Bible
യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, “മനുഷ്യരെ പാപികളാക്കാന്‍ പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍ സംഭവിക്കാന്‍ സാദ്ധ്യതയുണ്ട്. അതിനു കാരണക്കാരന്‍ ആകുന്നവനു ദുരിതം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതു: ഇടർച്ചകൾ വരാതിരിക്കുന്നതു അസാദ്ധ്യം; എങ്കിലും അവ വരുത്തുന്നവന്നു അയ്യോ കഷ്ടം.
Malayalam 1992 MBSI
അവന്‍ തന്റെ ശിഷ്യന്മാരോടു പറഞ്ഞതുഇടര്‍ച്ചകള്‍ വരാതിരിക്കുന്നതു അസാദ്ധ്യം; എങ്കിലും അവ വരുത്തുന്നവന്നു അയ്യോ കഷ്ടം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: പാപത്തിന്റെ പ്രലോഭനങ്ങൾ നിശ്ചയമായും വരും; എന്നാൽ അവ വരുത്തുന്നവർക്കു അയ്യോ കഷ്ടം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്: ഇടര്‍ച്ചകള്‍ വരാതിരിക്കുന്നത് അസാധ്യം; എങ്കിലും അവ വരുത്തുന്നവന് അയ്യോ കഷ്ടം.
Malayalam Bible POC-ML 2013
അവന്‍ ശിഷ്യരോടു പറഞ്ഞു: ദുഷ്‌ പ്രരണകള്‍ ഉണ്ടാകാതിരിക്കുക അസാ ധ്യം. എന്നാല്‍, ആരുമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്, “മനുഷ്യരെ പാപത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ വരാതിരിക്കുകയില്ല. എന്നാൽ, അതിനു കാരണമാകുന്നവർക്ക് മഹാകഷ്ടം!