Luke 17:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് ഒരു ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ പത്തു കുഷ്ഠരോഗികള്‍ അവിടുത്തെ കണ്ടുമുട്ടി;
Malayalam (ERV) WBTC Bible
അവന്‍ ഒരു ചെറുഗ്രാമത്തിലേക്കു വന്നു. അവിടെവെച്ച് കുഷ്ഠ രോഗികളായ പത്തു പുരുഷന്മാര്‍ അവനെ വന്നു കണ്ടു. എന്നാല്‍ അവര്‍ അവന്‍റെയടുത്തേക്കു വന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു ഗ്രാമത്തിൽ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ അവന്നു എതിർപെട്ടു
Malayalam 1992 MBSI
ഒരു ഗ്രാമത്തില്‍ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാര്‍ അവന്നു എതിര്‍പെട്ടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടെ ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ പത്തു കുഷ്ഠരോഗികൾ അവന് എതിരെ വന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു ഗ്രാമത്തില്‍ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാര്‍ അവന് എതിര്‍പെട്ട് അകലെ നിന്നുകൊണ്ട്:
Malayalam Bible POC-ML 2013
അവന്‍ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ അകലെ നിന്നിരുന്ന പത്തു കുഷ്‌ഠരോഗികള്‍ അവനെക്കണ്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം ഒരു ഗ്രാമത്തിലേക്കു പ്രവേശിച്ചപ്പോൾ, കുഷ്ഠം ബാധിച്ച പത്തുപേർ അദ്ദേഹത്തിന് അഭിമുഖമായി വന്നു. അവർ ദൂരത്തുനിന്നുകൊണ്ട്,