Luke 17:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പോകുന്ന വഴിയില്‍വച്ചുതന്നെ അവര്‍ സുഖം പ്രാപിച്ചു. അവരിലൊരാള്‍ തന്‍റെ രോഗം വിട്ടുമാറി എന്നു കണ്ടപ്പോള്‍ അത്യുച്ചത്തില്‍
Malayalam (ERV) WBTC Bible
തന്‍റെ രോഗം ഭേദമായെന്നു കണ്ടപ്പോള്‍ അവരില്‍ ഒരുവന്‍ യേശുവിന്‍റെയടുത്തേക്കു മടങ്ങിച്ചെന്നു. അയാള്‍ ഉച്ചത്തില്‍ ദൈവത്തിനു നന്ദി പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരിൽ ഒരുത്തൻ തനിക്കു സൗഖ്യംവന്നതു കണ്ടു ഉച്ചത്തിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്റെ കാൽക്കൽ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു;
Malayalam 1992 MBSI
അവരില്‍ ഒരുത്തന്‍ തനിക്കു സൌഖ്യംവന്നതു കണ്ടു ഉച്ചത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്റെ കാല്‍ക്കല്‍ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരിൽ ഒരാൾ തനിക്കു സൌഖ്യംവന്നത് കണ്ട് ഉറക്കെ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് തിരിച്ചുവന്നു അവന്റെ കാൽക്കൽ കവിണ്ണു വീണു അവന് നന്ദി പറഞ്ഞു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരില്‍ ഒരുത്തന്‍ തനിക്കു സൗഖ്യം വന്നതു കണ്ട് ഉച്ചത്തില്‍ ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്ന്
Malayalam Bible POC-ML 2013
അവരില്‍ ഒരുവന്‍, താന്‍ രോഗവിമുക്‌തനായി എന്നുകണ്ട്‌ ഉച്ചത്തില്‍ ദൈവത്തെ സ്‌തുതിച്ചുകൊണ്ടു തിരിച്ചുവന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരിലൊരാൾ തനിക്കു സൗഖ്യം ലഭിച്ചിരിക്കുന്നെന്നു മനസ്സിലാക്കിയപ്പോൾ, ഉയർന്നസ്വരത്തിൽ ദൈവത്തെ പുകഴ്ത്തിക്കൊണ്ടു മടങ്ങിവന്നു.