Luke 17:22 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അനന്തരം അവിടുന്നു ശിഷ്യന്മാരോടു പറഞ്ഞു: “മനുഷ്യപുത്രന്‍റെ ആഗമനദിവസം കാണുവാന്‍ നിങ്ങള്‍ അഭിവാഞ്ഛിക്കുന്ന കാലം വരുന്നു. പക്ഷേ, നിങ്ങള്‍ കാണുകയില്ല.
Malayalam (ERV) WBTC Bible
അനന്തരം യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, “മനുഷ്യപുത്രന്‍റെ ദിവസങ്ങളിലൊന്ന് കാണാന്‍ നിങ്ങള്‍ വളരെ കൊതിക്കുന്ന സമയം വരും. എന്നാല്‍ നിങ്ങളതു കാണുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതു: നിങ്ങൾ മനുഷ്യപുത്രന്റെ ഒരു ദിവസം കാണ്മാൻ ആഗ്രഹിക്കുന്ന കാലം വരും;
Malayalam 1992 MBSI
പിന്നെ അവന്‍ തന്റെ ശിഷ്യന്മാരോടു പറഞ്ഞതുനിങ്ങള്‍ മനുഷ്യപുത്രന്റെ ഒരു ദിവസം കാണ്മാന് ആഗ്രഹിക്കുന്ന കാലം വരും;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: നിങ്ങൾ മനുഷ്യപുത്രന്റെ ഒരു ദിവസം കാണ്മാൻ ആഗ്രഹിക്കുന്ന കാലം വരും;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്‍ തന്റെ ശിഷ്യന്മാരോടു പറഞ്ഞത്: നിങ്ങള്‍ മനുഷ്യപുത്രന്‍റെ ഒരു ദിവസം കാണ്മാന് ആഗ്രഹിക്കുന്ന കാലം വരും; കാണുകയില്ലതാനും.
Malayalam Bible POC-ML 2013
അവന്‍ ശിഷ്യരോടു പറഞ്ഞു: മനുഷ്യപുത്രന്‍െറ ദിവസങ്ങളിലൊന്നു കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സമയം വരും. എന്നാല്‍, നിങ്ങള്‍ കാണുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞത്: “മനുഷ്യപുത്രന്റെ ദിനങ്ങളിൽ ഒരുദിനമെങ്കിലും കാണാൻ നിങ്ങൾ കൊതിക്കുന്ന കാലം വരും; കാണുകയില്ലതാനും.