Luke 17:23 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘ഇതാ, ഇവിടെ’ എന്നോ ‘അതാ, അവിടെ’ എന്നോ ആളുകള്‍ പറയും. അതുകേട്ട് നിങ്ങള്‍ പോകരുത്; അവരെ അനുഗമിക്കുകയുമരുത്.
Malayalam (ERV) WBTC Bible
ആളുകള്‍ നിങ്ങളോടു പറയും ‘അതാ അവിടെ’ അല്ലെങ്കില്‍ ‘ഇതാ ഇവിടെ’ നിങ്ങള്‍ നില്‍ക്കുന്നിടത്തു തന്നെ നില്‍ക്കുക. ദൂരെയെങ്ങും അന്വേഷിച്ചു പോകേണ്ടതില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കാണുകയില്ലതാനും. അന്നു നിങ്ങളോടു: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങൾ പോകരുതു, പിൻ ചെല്ലുകയുമരുതു.
Malayalam 1992 MBSI
കാണുകയില്ലതാനും. അന്നു നിങ്ങളോടുഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങള്‍ പോകരുതു, പിന്‍ ചെല്ലുകയുമരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ കാണുകയില്ലതാനും. അന്ന് നിങ്ങളോടു: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങൾ പോകരുത്, പിൻ ചെല്ലുകയുമരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്നു നിങ്ങളോട്: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങള്‍ പോകരുത്, പിന്‍ചെല്ലുകയുമരുത്.
Malayalam Bible POC-ML 2013
അതാ അവിടെ, ഇതാ ഇവിടെ എന്ന്‌ അവര്‍ നിങ്ങളോടു പറയും. നിങ്ങള്‍ പോകരുത്‌. അവരെ നിങ്ങള്‍ അനുഗമിക്കുകയുമരുത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മനുഷ്യർ നിങ്ങളോട്, ‘അതാ, അദ്ദേഹം അവിടെ,’ അല്ലെങ്കിൽ ‘ഇതാ, അദ്ദേഹം ഇവിടെ’ എന്നു പറയും. എന്നാൽ, നിങ്ങൾ അവരുടെ പിന്നാലെ പോകരുത്.