Luke 18:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“രണ്ടുപേര്‍ പ്രാര്‍ഥിക്കുവാന്‍ ദേവാലയത്തിലേക്കു പോയി. ഒരാള്‍ പരീശനും മറ്റെയാള്‍ ചുങ്കംപിരിക്കുന്നവനും ആയിരുന്നു.
Malayalam (ERV) WBTC Bible
“ഒരിക്കല്‍ ഒരു പരീശനും ചുങ്കക്കാരനും ജീവിച്ചിരുന്നു. ഒരു ദിവസം അവരിരുവരും പ്രാര്‍ത്ഥിക്കാന്‍ ദൈവാലയത്തിലേക്കു പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രണ്ടു മനുഷ്യർ പ്രാർത്ഥിപ്പാൻ ദൈവാലയത്തിൽ പോയി; ഒരുത്തൻ പരീശൻ, മറ്റവൻ ചുങ്കക്കാരൻ.
Malayalam 1992 MBSI
രണ്ടു മനുഷ്യര്‍ പ്രാര്‍ത്ഥിപ്പാന്‍ ദൈവാലയത്തില്‍ പോയി; ഒരുത്തന്‍ പരീശന്‍, മറ്റവന്‍ ചുങ്കക്കാരന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രണ്ടു മനുഷ്യർ പ്രാർത്ഥിക്കുവാൻ ദൈവാലയത്തിൽ പോയി; ഒരാൾ പരീശൻ, മറ്റെയാൾ ചുങ്കക്കാരൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രണ്ടു മനുഷ്യര്‍ പ്രാര്‍ഥിപ്പാന്‍ ദൈവാലയത്തില്‍ പോയി; ഒരുത്തന്‍ പരീശന്‍, മറ്റവന്‍ ചുങ്കക്കാരന്‍.
Malayalam Bible POC-ML 2013
രണ്ടു പേര്‍ പ്രാര്‍ഥിക്കാന്‍ ദേവാലയത്തിലേക്കുപോയി- ഒരാള്‍ ഫരിസേയനും മറ്റേയാള്‍ ചുങ്കക്കാരനും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“രണ്ട് മനുഷ്യർ പ്രാർഥിക്കാൻ ദൈവാലയത്തിൽ ചെന്നു; ഒരാൾ പരീശൻ, മറ്റേയാൾ ഒരു നികുതിപിരിവുകാരൻ.