Luke 18:15 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അനുഗ്രഹിക്കുന്നതിനുവേണ്ടി ചിലര്‍ ശിശുക്കളെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. ഇതുകണ്ടപ്പോള്‍ ശിഷ്യന്മാര്‍ അവരെ ശകാരിച്ചു.
Malayalam (ERV) WBTC Bible
ചിലര്‍ തങ്ങളുടെ ശിശുക്കളെ യേശുവിന്‍റെ സ്പര്‍ശനത്തിനായി കൊണ്ടുവന്നു. അതു കണ്ട ശിഷ്യന്മാര്‍ അവരെ ശകാരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അതുകണ്ടു അവരെ ശാസിച്ചു.
Malayalam 1992 MBSI
അവന്‍ തൊടേണ്ടതിന്നു ചിലര്‍ ശിശുക്കളെയും അവന്റെ അടുക്കല്‍ കൊണ്ടുവന്നു; ശിഷ്യന്മാര്‍ അതുകണ്ടു അവരെ ശാസിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരിയ്ക്കൽ ചിലർ യേശു തൊട്ട് അനുഗ്രഹിക്കുന്നതിനായി ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അത് കണ്ട് അവരെ ശാസിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ തൊടേണ്ടതിനു ചിലര്‍ ശിശുക്കളെയും അവന്റെ അടുക്കല്‍ കൊണ്ടുവന്നു; ശിഷ്യന്മാര്‍ അതു കണ്ട് അവരെ ശാസിച്ചു.
Malayalam Bible POC-ML 2013
അവന്‍ കൈകള്‍വച്ച് അനുഗ്രഹിക്കേണ്ടതിന് ശിശുക്കളെ അവന്‍െറ അടുത്ത് അവര്‍ കൊണ്ടുവന്നു. അവന്‍െറ ശിഷ്യന്‍മാര്‍ ഇതു കണ്ടപ്പോള്‍ അവരെ ശകാരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു കൈവെച്ച് അനുഗ്രഹിക്കേണ്ടതിന് ചില ആളുകൾ നവജാതശിശുക്കളെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. ഇതുകണ്ട ശിഷ്യന്മാർ അവരെ ശകാരിച്ചു.