Luke 19:27 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“എന്‍റെ ഭരണം ഇഷ്ടപ്പെടാത്ത എന്‍റെ ശത്രുക്കളെ കൊണ്ടുവന്ന് എന്‍റെ മുമ്പില്‍ വച്ചുതന്നെ വധിക്കുക.”
Malayalam (ERV) WBTC Bible
ഇപ്പോള്‍ എന്‍റെ ശത്രുക്കളെവിടെ? ഞാന്‍ അവരുടെ രാജാവാകാന്‍ ഇഷ്ടപ്പെടാത്തവര്‍ എവിടെ? എന്‍റെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്നു കൊല്ലുക. അവര്‍ ചാകുന്നതെനിക്കു കാണണം!”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഞാൻ തങ്ങൾക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവെച്ചു കൊന്നുകളവിൻ എന്നു അവൻ കല്പിച്ചു.
Malayalam 1992 MBSI
എന്നാല്‍ ഞാന്‍ തങ്ങള്‍ക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പില്‍വെച്ചു കൊന്നുകളവിന്‍ എന്നു അവന്‍ കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഞാൻ രാജാവ് ആകുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവച്ചു കൊന്നുകളയുവിൻ എന്ന് അവൻ കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ ഞാന്‍ തങ്ങള്‍ക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്ന്, എന്‍റെ മുമ്പില്‍വച്ചു കൊന്നുകളവിന്‍ എന്ന് അവന്‍ കല്പിച്ചു.
Malayalam Bible POC-ML 2013
ഞാന്‍ ഭരിക്കുന്നത് ഇഷ്‌ടമില്ലാതിരുന്ന എന്‍െറ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന് എന്‍െറ മു മ്പില്‍വച്ചു കൊന്നുകളയുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തുടർന്ന് രാജാവ്, നാം രാജാവായിത്തീരാൻ ഇഷ്ടപ്പെടാതിരുന്ന നമ്മുടെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന് നമ്മുടെമുമ്പിൽവെച്ചു വധിക്കുക’ എന്ന് ആജ്ഞാപിച്ചു.”