Luke 19:47 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നു ദിവസംതോറും ദേവാലയത്തില്‍ ചെന്നു പഠിപ്പിച്ചു പോന്നു. പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ജനപ്രമാണിമാരും അവിടുത്തെ അപായപ്പെടുത്തുന്നതിനുള്ള അവസരം അന്വേഷിച്ചുകൊണ്ടിരുന്നു.
Malayalam (ERV) WBTC Bible
യേശു ദൈവാലയത്തിലുള്ളവരെ എന്നും പഠിപ്പിച്ചു. മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ചില ജനനേതാക്കളും യേശുവിനെ കൊല്ലാനാഗ്രഹിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ തക്കം നോക്കി.
Malayalam 1992 MBSI
അവന്‍ ദിവസേന ദൈവാലയത്തില്‍ ഉപദേശിച്ചുപോന്നു; എന്നാല്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തില്‍ പ്രധാനികളായവരും അവനെ നശിപ്പിപ്പാന്‍ തക്കം നോക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ എല്ലാദിവസവും ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടിരുന്നു; എന്നാൽ മഹാപുരോഹിതരും ശാസ്ത്രികളും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ അവസരം നോക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ദിവസേന ദൈവാലയത്തില്‍ ഉപദേശിച്ചുപോന്നു; എന്നാല്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തില്‍ പ്രധാനികളായവരും അവനെ നശിപ്പിപ്പാന്‍ തക്കം നോക്കി.
Malayalam Bible POC-ML 2013
അവന്‍ ദിവസവും ദേവാലയത്തില്‍ പ ഠിപ്പിച്ചിരുന്നു. പുരോഹിതപ്രമുഖന്‍മാരും നിയമജ്‌ഞരും ജനപ്രമാണികളും അവനെ നശിപ്പിക്കാന്‍മാര്‍ഗം അന്വേഷിച്ചുകൊണ്ടിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതിനുശേഷം അദ്ദേഹം ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു. എന്നാൽ, പുരോഹിതമുഖ്യന്മാരും വേദജ്ഞരും ജനനേതാക്കന്മാരും അദ്ദേഹത്തെ വധിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തുതുടങ്ങി.