Luke 19:48 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പക്ഷേ, ജനം വിട്ടുമാറാതെ അവിടുത്തെ പ്രഭാഷണം ശ്രദ്ധിച്ചുകൊണ്ടിരുന്നതിനാല്‍ എന്തെങ്കിലും ചെയ്യുന്നതിനുള്ള തക്കം അവര്‍ കണ്ടെത്തിയില്ല.
Malayalam (ERV) WBTC Bible
പക്ഷേ എല്ലാവരും യേശുവിനെ ശ്രവിച്ചുകൊണ്ടിരിക്കുകയായിരുന്നു. യേശു പറഞ്ഞ കാര്യങ്ങളില്‍ അവര്‍ വളരെ തല്പരരായിരുന്നു. അതിനാല്‍ മഹാപുരോഹിതന്മാര്‍ക്കും ശാസ്ത്രിമാര്‍ക്കും ജനനേതാക്കള്‍ക്കും യേശുവിനെ എങ്ങനെ വധിക്കാമെന്നറിവില്ലായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും ജനം എല്ലാം അവന്റെ വചനം കേട്ടു രഞ്ജിച്ചിരിക്കയാൽ എന്തു ചെയ്യേണ്ടു എന്നു അവർ അറിഞ്ഞില്ല.
Malayalam 1992 MBSI
എങ്കിലും ജനം എല്ലാം അവന്റെ വചനം കേട്ടു രഞ്ജിച്ചിരിക്കയാല്‍ എന്തു ചെയ്യേണ്ടു എന്നു അവര്‍ അറിഞ്ഞില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും ജനം എല്ലാം വളരെ ശ്രദ്ധയോടെ അവന്റെ വചനം കേട്ട് കൊണ്ടിരിക്കുകയാൽ എന്ത് ചെയ്യേണം എന്നവർ അറിഞ്ഞില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും ജനം എല്ലാം അവന്‍റെ വചനം കേട്ടു രഞ്ജിച്ചിരിക്കയാല്‍ എന്തു ചെയ്യേണ്ടൂ എന്ന് അവര്‍ അറിഞ്ഞില്ല.
Malayalam Bible POC-ML 2013
എന്നാല്‍, അവര്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കാരണം, ജനങ്ങളെല്ലാം അവന്‍െറ വാക്കുകളില്‍ മുഴുകി അവനെ വിട്ടുപോകാതെ നിന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജനങ്ങളെല്ലാം അദ്ദേഹത്തിന്റെ വചനത്തിൽ ആകൃഷ്ടരായിരുന്നതിനാൽ, അതിനൊരു മാർഗവും കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല.