Luke 19:7 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതു കണ്ടപ്പോള്‍ പാപിയായ ഒരു മനുഷ്യന്‍റെ അതിഥിയായിട്ടാണല്ലോ അദ്ദേഹം പോയിരിക്കുന്നത് എന്നു പറഞ്ഞ് എല്ലാവരും പിറുപിറുത്തു.
Malayalam (ERV) WBTC Bible
എല്ലാവരും ഇതു കണ്ടു. അവര്‍ പരാതിപ്പെടാന്‍ തുടങ്ങി, “കര്‍ത്താവിനു തങ്ങാന്‍ ഈ പാപിയുടെ വീടേ കിട്ടിയുള്ളോ?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കണ്ടവർ എല്ലാം: അവൻ പാപിയായോരു മനുഷ്യനോടുകൂടെ പാർപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.
Malayalam 1992 MBSI
കണ്ടവര്‍ എല്ലാംഅവന്‍ പാപിയായോരു മനുഷ്യനോടുകൂടെ പാര്‍പ്പാന്‍ പോയി എന്നു പറഞ്ഞു പിറുപിറുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് കണ്ടവർ എല്ലാം: അവൻ പാപിയായ ഒരു മനുഷ്യനോടു കൂടെ താമസിക്കുവാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കണ്ടവര്‍ എല്ലാം: അവന്‍ പാപിയായൊരു മനുഷ്യനോടുകൂടെ പാര്‍പ്പാന്‍ പോയി എന്നു പറഞ്ഞു പിറുപിറുത്തു.
Malayalam Bible POC-ML 2013
ഇതു കണ്ടപ്പോള്‍ അവരെല്ലാവരും പിറുപിറുത്തു: ഇവന്‍ പാപിയുടെ വീട്ടില്‍ അതിഥിയായി താമസിക്കുന്നല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജനങ്ങൾ എല്ലാവരും ഇതുകണ്ട്, “ഒരു പാപിയെന്ന് കുപ്രസിദ്ധനായവന്റെ ആതിഥ്യം സ്വീകരിക്കാൻ അദ്ദേഹം പോയിരിക്കുന്നു” എന്നു പിറുപിറുത്തു.