Luke 2:21 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എട്ടാം ദിവസം ആയപ്പോള്‍ ശിശുവിന്‍റെ പരിച്ഛേദനകര്‍മം നടത്തി, യേശു എന്നു പേരിട്ടു. അമ്മയുടെ ഗര്‍ഭത്തില്‍ ആ ശിശു ജന്മമെടുക്കുന്നതിനു മുമ്പ് ദൈവദൂതന്‍ നല്‌കിയ പേരായിരുന്നു അത്.
Malayalam (ERV) WBTC Bible
കുട്ടിക്ക് എട്ടുദിവസം പ്രായമായപ്പോള്‍ അവന്‍റെ പരിച്ഛേദന കര്‍മ്മം നടത്തി. യേശുവെന്നു പേരുമിട്ടു. കുട്ടി മറിയയുടെ ഗര്‍ഭത്തില്‍ വളരാന്‍ തുടങ്ങും മുന്പുതന്നെ ദൂതന്‍ പറഞ്ഞതനുസരിച്ചാണ് ഈ പേരിട്ടത്. യേശു ദൈവാലയത്തില്‍ സമര്‍പ്പിക്കപ്പെടുന്നു
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.
Malayalam 1992 MBSI
പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോള്‍ അവന്‍ ഗര്‍ഭത്തില്‍ ഉല്പാദിക്കുംമുമ്പെ ദൂതന്‍ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേര്‍ വിളിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശിശുവിനെ പരിച്ഛേദന ചെയ്യേണ്ട എട്ടാം ദിവസം, അവൻ ഗർഭത്തിൽ ഉല്പാദിക്കുന്നതിനു മുമ്പെ ദൂതൻ പറഞ്ഞിരുന്നതുപോലെ, അവന് യേശു എന്നു പേർ വിളിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികഞ്ഞപ്പോള്‍ അവന്‍ ഗര്‍ഭത്തില്‍ ഉല്പാദിക്കും മുമ്പേ ദൂതന്‍ പറഞ്ഞതുപോലെ അവനു യേശു എന്നു പേര്‍ വിളിച്ചു.
Malayalam Bible POC-ML 2013
ശിശുവിന്‍െറ പരിച്‌ഛേദനത്തിനുള്ള എട്ടാംദിവസം ആയപ്പോള്‍, അവന്‍ ഗര്‍ഭത്തില്‍ ഉരുവാകുന്നതിനുമുമ്പ്‌, ദൂതന്‍ നിര്‍ദേശിച്ചിരുന്ന, യേശു എന്ന പേര്‌ അവനു നല്‍കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എട്ടുദിവസം പൂർത്തിയായപ്പോൾ, യേശുവിന്റെ പരിച്ഛേദനാസമയത്ത്, ശിശു ഗർഭത്തിലുരുവാകുംമുമ്പ് ദൈവദൂതൻ നിർദേശിച്ചിരുന്നതുപോലെ “യേശു” എന്ന് അവനു പേരിട്ടു.