Luke 20:14 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ പാട്ടക്കാര്‍ പരസ്പരം ആലോചിച്ചുകൊണ്ടു പറഞ്ഞു: ‘ഇതാ ഇവനാണ് തോട്ടത്തിന്‍റെ അവകാശി! നമുക്കിവനെ കൊന്നുകളയാം; അപ്പോള്‍ അവകാശം നമ്മുടേതായിത്തീരുമല്ലോ!’
Malayalam (ERV) WBTC Bible
ഉടമയുടെ മകനെ കണ്ടപ്പോള്‍ കൃഷിക്കാര്‍ പരസ്പരം പറഞ്ഞു, ‘ഇത് ഉടമയുടെ മകനാണ്. ഈ തോട്ടം അവന്‍റേതായിരിക്കും. നമ്മള്‍ അവനെ കൊന്നാല്‍ ഈ തോട്ടം നമ്മുടേതാകും.’
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുടിയാന്മാർ അവനെ കണ്ടിട്ടു: ഇവൻ അവകാശി; അവകാശം നമുക്കു ആകേണ്ടതിന്നു നാം അവനെ കൊന്നുകളക എന്നു തമ്മിൽ ആലോചിച്ചു പറഞ്ഞു.
Malayalam 1992 MBSI
കുടിയാന്മാര്‍ അവനെ കണ്ടിട്ടുഇവന്‍ അവകാശി; അവകാശം നമുക്കു ആകേണ്ടതിന്നു നാം അവനെ കൊന്നുകളക എന്നു തമ്മില്‍ ആലോചിച്ചു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കുടിയാന്മാർ അവനെ കണ്ടിട്ട്: ഇവൻ അവകാശി ആകുന്നു; നമുക്കു അവനെ കൊന്നുകളയാം. അപ്പോൾ അവകാശം നമുക്കു ലഭിക്കും എന്നു അവർ തമ്മിൽ ആലോചിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുടിയാന്മാര്‍ അവനെ കണ്ടിട്ട്: ഇവന്‍ അവകാശി; അവകാശം നമുക്ക് ആകേണ്ടതിന് നാം അവനെ കൊന്നുകളക എന്നു തമ്മില്‍ ആലോചിച്ചുപറഞ്ഞു.
Malayalam Bible POC-ML 2013
പക്‌ഷേ, കൃഷിക്കാര്‍ അവനെ കണ്ടപ്പോള്‍ പരസ്‌പരം പറഞ്ഞു: ഇവനാണ്‌ അവകാശി; ഇവനെ നമുക്കു കൊന്നുകളയാം. അപ്പോള്‍ അവകാശം നമ്മുടേതാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്നാൽ, ആ കർഷകർ മകനെ കണ്ടപ്പോൾ പരസ്പരം ഇങ്ങനെ ചർച്ചചെയ്തു, ‘ഇവനാണ് അവകാശി; വരൂ, നമുക്ക് ഇവനെ കൊന്നുകളയാം; എങ്കിൽ ഇതിനെല്ലാം നാം അവകാശികളാകും.’